Tuesday, February 8, 2011

പിന്‍വിളി

കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പിന്‍വിളി പോലെയാണ് ബാല്യം, അയാളോര്‍ത്തു.
രക്തക്കുഴലുകള്‍  പോലെ പല വഴിക്കായി  പിരിഞ്ഞു പോകുന്ന ചെമ്മണ്ണിന്റെ നാട്ടുവഴികള്‍. "പൊതിച്ചോര്‍" കെട്ടാനായി വാഴയില തിരഞ്ഞുള്ള ഓട്ടം മുതല്‍ (വഴയില ഇല്ലെങ്ങില്‍... ഇല്ലെങ്ങില്‍ ചോറ് കൊണ്ടുപോവില്ല അത്ര തന്നെ.) പുതിയ കുട നനക്കാന്‍ മടി ആയതിന്റെ പേരില്‍  തുലാമഴയോട് മത്സരിച്ചു,  ഒടുവില്‍ വീടിന്റെ ഉമ്മറപ്പടിയില്‍ നനഞ്ഞൊട്ടി നില്‍ക്കും വരെയും ഓട്ടം. പക്ഷെ അവയൊന്നും കിതപ്പിലവസനിച്ചില്ല,  മറിച്ച് ഇന്ന് ഇവിടെ, ഒന്നും ചെയ്യാനില്ലാതെ, ഒരു മഹാനഗരത്തിന്റെ വേഗതയോട് മത്സരിച്ചു തോറ്റു, പട്ടിയെപ്പോലെ കിതക്കുന്നു...
             ഇത് അര്‍ഹിക്കുന്നുണ്ടെന്ന് സ്വയം തോന്നി..കാരണങ്ങള്‍ പലതാണ്.,ഓര്‍മ്മകള്‍ കിനിഞ്ഞരങ്ങുക ആയിരുന്നു ....

അമ്മ കനിവായിരുന്നു , നിറവായിരുന്നു, സ്നേഹമായിരുന്നു. അതിനുമപ്പുറം സത്യത്തില്‍ അത്ഭുതമായിരുന്നു, വെളുപ്പിന് 4 മണിക്ക് ആരും വിളിക്കാതെ, ആരോടും പരിഭവമില്ലാതെ  എണീക്കുന്നതിനു.....പിന്നെ, "തീചൂട്"  ആണെന്ന് പറഞ്ഞു തൊടാന്‍ പേടിച്ച ചില്ല് ഗ്ലാസ്‌ ലാഖവത്തോടെ എടുത്തു "ചൂടാറ്റിയപ്പോള്‍"..ഒക്കെയും  ബാല്യത്തിന്റെ അത്ഭുതങ്ങള്‍ ആയിരുന്നു.. പിന്നീടൊരുകാലം, വളര്‍ന്നെന്നു സ്വയം ബോധ്യപ്പെട്ട ഒരു കാലത്ത്,  അച്ഛന്‍ വിടപറഞ്ഞു തനിച്ചായിപോയ അമ്മയെക്കാണാന്‍ "ദീവാലി holidays " വരേയ്ക്കും കാത്തിരുന്ന കമ്പനി ഉദ്യോഗസ്ഥന്റെ നിസന്ഗതക്ക് , കാലം തെമ്മാടിത്തം എന്നാവാം പേരിട്ടത് ..അതാണല്ലോ പരിഭവമില്ലാതെ,പരാതികളില്ലാതെ , ഒരു വാക്ക് പറയാതെ, അമ്മയും ...

ആഴ്ചയിലൊരിക്കല്‍ കൂട്ടുകാരിയുടെ മൊബൈലില്‍ നിന്നും അവള്‍ അയച്ച മെസ്സേജ്, ഓപ്പണ്‍ ചെയ്യതെ ഡിലീറ്റ് ചെയ്ത നന്ദികേടിനാവം, കുടിച്ചു ലക്ക്കെട്ട മറ്റൊരുവളെ (ഭാര്യ എന്ന ലേബലിന്റെ  പേരില്‍) കാറിന്റെ  ബാക്ക്സീറ്റില്‍ എടുത്തിട്ട് പുലര്‍ചെക്കു ഡ്രൈവ് ചെയ്യേണ്ടി വന്ന ഗതികേട്, കാലം എനിക്കായി കാത്തു വെച്ചത്...

എന്നെ യാത്രയാക്കാന്‍ വേണ്ടി മാത്രമായി ജീവിതത്തില്‍ platform ടിക്കറ്റ്‌ എടുത്ത സൌഹ്രദത്തെയും ഞാന്‍ പടിയിറക്കി...പരാതികളില്ലാതെ എന്‍റെ മനസ്സിന്‍റെ കൂടാരം വിട്ടിരങ്ങിപോയ അവരെയോര്‍ത്ത് നെടുവീര്‍പെടാന്‍ പോലും അര്‍ഹത ഇല്ലെന്നു മനസിലായ കാലത്ത്.,...അന്നാണ് മനസ്സിലായത്, പിന്‍വിളിക്കായി കാതോര്‍ക്കുന്ന കാലത്തൊരുപക്ഷെ,, ജീവിതം ........അതൊരു നിലവിളി ആയേക്കാം .......




                                                                          

Wednesday, February 2, 2011

മനസ്സ്

മനസ്സാണ്.. എല്ലാം അതാണ്....
കനിവും നിറവും അതാണ്...
കിനാവും നിലാവും അതാണ്..
പ്രണയവും പ്രതികാരവും..
വിശ്വാസവും ആശ്വാസവും...
സൌഹ്രദവും സുകൃതവും അതാണ്‌  ...
എല്ലാം എല്ലാം ആണ്..
ജനനത്തിന്റെ ചിരിയും അതാണ്...
മരണത്തിന്റെ വിളിയും അതാണ്...
ഞാനെന്ന സത്യവും നീയെന്ന മിഥ്യയും.
അതാണ്‌..അത് മാത്രമാണ്..





ഞാന്‍

"ഞാന്‍" എന്ന രണ്ടില്‍ നിന്നും "നീ" എന്ന ഒന്നിലേക്കുള്ള ദൂരത്തിനെയാണോ നമ്മള്‍ സ്നേഹം എന്ന ചെല്ലപേരിട്ടു വിളിക്കുന്നത്‌ ???