Thursday, January 19, 2012

മൊബൈല്‍...

Recharge coupon

ചുരണ്ടി നോക്കിയപ്പോള്‍ കിട്ടിയത്
അവളുടെ പേരായിരുന്നു...
എത്ര ശ്രമിച്ചിട്ടും റീചാര്‍ജു ആയില്ല
മുമ്പേ ആരോ ഉപയോഗിച്ചതാവാം...


Offer

സൌഹ്രദത്തിന്റെ ബമ്പര്‍ ഓഫര്‍
തന്നവനയിരുന്നു കൂട്ടുകാരന്‍...
കമ്പനി നഷ്ടതിലയതോടെ
ഓഫര്‍ തീര്‍ന്നു , ഞാനും ....

Call rate

 outgoing കുറവായത് കൊണ്ട്
തീരയും ചെലവ് കുറവായിരുന്നവള്‍ക്ക്
ജീവിതം Call rate കൂട്ടിയപ്പോള്‍
സിംകാര്‍ഡ് ദൂരെ വലിച്ചെറിഞാവള്‍


SMS

ചോദ്യങ്ങളത്രയും ഔട്ട്‌ ബോക്സില്‍
കെട്ടി കിടക്കുകയാണ്: മാത്രമല്ല
ഉത്തരങ്ങള്‍ റിസീവ് ചെയ്യാന്‍
ബാലന്‍സ് ഒട്ടില്ല താനും കയ്യില്‍...

Validity

അമ്മയുടെ മൊബൈലിനു , ലൈഫ് ലോങ്ങ്‌
validity ഉണ്ടെന്നായിരുന്നു വിചാരം
തീരെ നിനച്ചിരിക്കാതെയാണ്  
ചുടുകാട്ടിളത് കളഞ്ഞു പോയത്....


Thursday, January 12, 2012

പിന്‍വിളി 
കാതോര്‍ക്കൂ ...കിനാക്കളുടെ ഒരു ദല മര്‍മ്മരം ചിലപ്പോള്‍  കേള്‍ക്കനായെക്കും 

ലഹരി

കടക്കാരന്‍ ചോദിച്ചു ....ചായ വേണോ ???
വേണ്ട...
സഹയാത്രികന്‍ ചോദിച്ചു...സിഗരെറ്റ്‌ ???
വേണ്ട...
കൂട്ടുകാരന്‍ ചോദിച്ചു ...ഒരു പെഗ് ???
വേണ്ട...
അവള്‍ ചോദിച്ചു.....പ്രണയം ???
മൗനം....

കടങ്കവിതകള്‍

ഉറുമ്പുകള്‍

വേഗമുള്ളവ വേദനിപ്പിക്കാറില്ല
വേഗമില്ലാത്തവ  വേദനിപ്പിക്കുമെന്ന് ഉറപ്പ്‌
വേദനിപ്പിച്ചു വേഗത്തിലോടി മറയുന്നവരുമുണ്ട്

തെരഞ്ഞെടുപ്പ്

ദൈവം സ്ഥാനാര്‍ഥി, നിലവില്‍ മഴ കൊണ്ടെഴുതിയ കട്ടൌട്ടുകള്‍
ആള്‍ക്കൊന്നിനു ആയുസ്സിന്‍റെ വരവും അനുഗ്രഹവും ...
എന്നിട്ടും തോറ്റു,...
സ്ഥാനാര്‍ഥി ആയിരുന്നത് "ഞാന്‍" തന്നെ ആയിരുന്നല്ലോ !!!

പഴംചൊല്ല്

വരാനുള്ളത് വഴിയില്‍ തങ്ങില്ല
മലയോളം മോഹിച്ചാല്‍ കുന്നോളം കിട്ടും
അങ്ങനെ എങ്കില്‍
കുന്നായാലും മല ആയാലും വഴിയില്‍ തങ്ങരുതല്ലോ ...

സംഖ്യ-ശാസ്ത്രം

:"ഞാനും" "ക്ഷരവും" ഇരട്ട സംഖ്യ അക്ഷരങ്ങള്‍
"നീയും " അക്ഷരവും " ഒറ്റ സംഖ്യ അക്ഷരങ്ങള്‍
ഇരട്ട സംഖ്യകള്‍ ഭാഗ്യകെടുകള്‍ ആവതിരിക്കുന്നതെങ്ങനെ പിന്നെ ???

പതിപ്പുകള്‍ ...

ഗന്ധമാര്‍ന്ന ഓര്‍മ്മ പതിപ്പിന്നു പേര്‍ ഗൃഹതുരത്വം
ഗന്ധമാര്‍ന്ന ഹൃദയ പതിപ്പോ പ്രണയം
ഗന്ധമാര്‍ന്ന നിന്നുടല്‍ പതിപ്പിന്നു പേരെനിക്ക് അജ്ഞാതം