Saturday, January 3, 2015

പക്വത ...

                                       പ്രായം ചെല്ലും തോറും ഗൗരവമല്ല പക്വത ആണ് കൂടേണ്ടത് എന്ന് പറയുന്നത് ഞാൻ കേട്ടത് ഗുൽമോഹർ എന്ന സിനിമ യിൽ ഇന്ദുചൂദൻ എന്ന കഥാപാത്രമാണ്.എനിക്കത് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. അങ്ങനെ നമ്മള് ആലോചന തുടങ്ങുന്നു.... നടപ്പ് സംബ്രദായക പ്രകാരം എന്താണ് ഈ പറഞ്ഞ സാധനം --പക്വത. അതിനെ വ്യക്യാനികാൻ മാത്രം മുട്ടൻ പുലി ഒന്നും നമ്മലായില്ല എന്നത് നമുക്ക് വളരെ വൃത്തി ആയിട്ടറിയാം . ഇവിടെ പറയാൻ ഉദേസിക്കുന്ന ചില കാര്യങ്ങളെ വെറുതെ ഒന്ന് തൊട്ടു തൊട്ടില്ല എന്ന് പറഞ്ഞു  കടത്തിവിട്ടാൽ മതി മുമ്പ് പറഞ്ഞ ആ വാകിന്റെ ഒരു അന്തരീക്ഷത്തിൽ  കൂടി . അപ്പൊ ശരി.
അതായത് , ഒരാള്  നമുക്ക് ഒരു തുക നൽകാനുണ്ട് (വേണമെങ്കില വേണ്ടെന്നു വെയ്കാൻ പറ്റുന്ന ഒരു തുക ) എന്നു വിചാരിക്കുക അതയാൾ നമുക്ക് നല്കാനായി നീട്ടുന്ന നിമിഷം.
ആ നിമിഷത്തിന്റെ സാദ്ധ്യതകൾ എന്ന് പറയുന്നത് ...



1..നമ്മള് പറയുന്നു" ഓ അത് പൊട്ടെന്നെ" .പക്ഷെ അയാള് നിർബന്ധിക്കുന്നു  നമ്മള്  അത് വാങ്ങുന്നു.----അയാള്ക് സന്തോഷമില്ല.


2 .. നമ്മള് പറയുന്നു "ഓ അത് പൊട്ടെന്നെ". അയാൾ പറയുന്നു എന്നാ ശരി അത് പോട്ടെ ...അയാള്ക് സന്തോഷം

3 ..നമ്മള്  അയാൾ നീട്ടുന്ന പണം നിര്ബന്ധികാതെ വാങ്ങുന്നു. അയാള്ക്ക് സന്തോഷം.

4 ..നമ്മള്  അയാൾ നീട്ടുന്ന പണംനിര്ബന്ധികാതെ വാങ്ങുന്നു. അയാള്ക്ക് സന്തോഷമില്ല.

ഇനിയും വളച്ചു കെട്ടാതെ പറയാം..നാല്  സാധ്യതകളിലും നാലു  തരത്തിലുള്ള ആളുകളാണ് നമുക്ക് പണം വെച്ചു നീട്ടുന്നത്. അയാള്ക് സന്തോഷമില്ല എന്ന് പറയുന്നിടത്താണ് നമ്മുടെ പരാജയം. ആ പരാജയത്തെ ഒഴിവകലാണ് പക്വത എന്ന് പറഞ്ഞാലോ.....??????പക്ഷെ അത് സാധികണമെങ്കിൽ ലേശം ബുദ്ധിമുട്ടാണ്.

കാരണം.

അനുഭവിക്കുന്നവന്റെ മനസ്സിലെ വികാര പ്രപഞ്ചം എന്ന് പറയുന്നത് വളരെ വളരെ വളരെ വളരെ ...പോരാ..വളരെ വളരെ വളരെ വലുതാണ്‌. ആ വികരപ്രപഞ്ചതിന്റെ അയലത്ത് കൂടി പോകുന്നവരെ നമ്മള് നല്ല അച്ചനാക്കും നല്ല അമ്മയാക്കും നല്ല ഭാര്യയോ ഭാര്താവോ ആക്കും നല്ല കൂട്ടുകാരനും കൂട്ടുകാരിയും ആക്കും അല്ലെ.....?? അപ്പോള് നമ്മുടെതല്ലാത്ത വികരപ്രപഞ്ച്ങ്ങളെ അല്പമെങ്കിലും അറിയാനുള്ള ശ്രമത്തെ പക്വത എന്ന് പറയാമോ...? സ്വതന്ത്രമായി ചിന്തികാനുള്ള , ചിരികാനുള്ള,കരയാനുള്ള സ്വപ്നം കാണാനുള്ള , തെറ്റു പറ്റാനുള്ള , ചെറിയ ചില കള്ളങ്ങൾ പറയാനുള്ള ,അങ്ങനെയുള്ള എല്ലാ തരത്തിലുമുള്ള  മാനുഷികമായ സ്വതന്ത്ര്യങ്ങളെയും  മാനികലാണ് പക്വത എന്ന് പറഞ്ഞാലോ??ഒരു പരിധി വരെ ശരി ആണെന്ന് തോന്നുന്നു. പക്ഷെ നമ്മുടെ മലയാളി സമൂഹത്തിൽ  ഈ പറഞ്ഞ സാധനം എത്രതോലമുണ്ട് എന്നതാണ് പ്രശ്നം.

കരയുന്ന കൊച്ചു കുട്ടിയോട് "കരയൂ.... കണ്ണീർ നിന്നെ കഴുകും" എന്നു പറഞ്ഞ റൂമി യുടെ മഹാ വചനത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരു കാര്യം  (ഒരെണ്ണം മാത്രം...!!!)ഒരു പക്ഷെ  അതാവാം . അതായതു ഇന്നത്തെ ചുറ്റുപാടിൽ അത് ഇങ്ങനെ പറയാം   " മത്സരങ്ങളുടെ ഈ വലിയ ലോകത്ത് ഒന്നു കരയാനുള്ള സ്വാതന്ത്ര്യം , അതെങ്കിലും നിനക്കുണ്ട്‌ കുട്ടി.....!!!

തീരെ റേഞ്ച് കുറഞ്ഞ ജനതയാണ് മലയാളികള് എന്നഭിപ്രായപ്പെട്ട ഷഹ്ബശ്  അമനോട് എനിക്ക് നല്ല ബഹുമാനം തോന്നിയിട്ടുണ്ട്. ആ പറഞ്ഞതിന്റെ കൂടെ ഒന്ന്  കൂടി ചേര്ക്കണം,  നല്ല രീതിയിൽ ഇരട്ടത്താപ്പ് കൊണ്ട് നടക്കുന്നവരാണ് ഞാനടക്കമുള്ള മലയാളി സമൂഹം. ...
"സത്യൻ അന്തികാട് കൊള്ളാം...പക്ഷെ ഒരേ പാറ്റെൻ ആണല്ലേ?"
അയാള്കതാണ് താല്പര്യം അതിനലയാൽ അത് ചെയ്യുന്നു. സൌകര്യമുള്ളവർ കണ്ടാൽ മതി എന്നു ചിന്തികാനുള്ള വിവേകം മലയാളിക്കു  നഷ്ടമായിട്ടുണ്ട്.

"Accept People As They Are "...ഈ ഒരു വലിയ സത്യം പറഞ്ഞു തന്ന സുഹൃത്തിനോടുള്ള കടപ്പാട് പറഞ്ഞു തീര്ക്കാനാവില്ല  എന്നത് സത്യമാണ്. മലയാളിക്കു അന്യം നിന്ന് പോയ ഒരു മനോഭാവമാണ് അത്. ഒന്നിനെയും അതാതു സ്ഥാനത്തു നിന്ന് കൊണ്ടു കാണാൻ നമുക്കു  കഴിയില്ല. എല്ലാം നമ്മുടെ വഴിയിലേക്ക് ഇറങ്ങി വരണം . എന്റെതല്ലാത്ത മറ്റൊരു വികരപ്രപഞ്ചങ്ങളെ പറ്റി  ചിന്തിക്കാൻ എനിക്കാവില്ല എന്ന വൃത്തികെട്ട നിലപാട്. ആറാം വയസ്സു മുതല് ഒരു കുട്ടിക്കു സ്വന്തമായി ചിന്തികാനാകും എന്നാണ് വിവേകമുള്ളവർ പറയുന്നത്. പക്ഷെ ആറാ യാലും  അറുപതായാലും മറ്റുള്ളവരുടെ കാര്യമാണെങ്കിൽ പ്രത്യേകിച്ച് ചുളുവില് ആണെങ്കില് രണ്ടു ഡയലോഗ് പറയാതെ പോകാൻ മലയാളിക്ക് സാധിക്കില്ല. സ്വന്തം പിറന്നാളിന്അച്ഛനും അമ്മയും  നടത്തിയ പാർട്ടിക്ക് അവര്ക്ക്   ഇഷ്ടപെടാത്ത വേഷം ധരിക്കാതതിനാൽ വയറു നിറച്ചു ശകാരവും രണ്ടു ചെറുതല്ലാത്ത കിഴുക്കും കിട്ടിയ ഒരു കുട്ടി കേരളത്തിലെ ഉണ്ടാകാൻ സാധ്യതയുള്ളൂ....ഇത്രയും പ്രശ്നങ്ങളുണ്ടോ സത്യത്തിൽ ...വ്യക്തി സ്വാതന്ത്ര്യം എന്ന് പറയുന്ന വാകിന്റെ അർഥം മലയാളികള് എന്താണ് കല്പിചിരിക്കുന്നതെന്നു ദൈവത്തിനു പോലും അറിയില്ല എന്നു  തോന്നണു.

നല്ലതിനെ നല്ലതെന്നു പറഞ്ഞാൽ നമുകെന്തെങ്കിലും കുറവുണ്ടാകും എന്ന രീതിയിലാണ് മറ്റു ചിലരുടെ പറച്ചിൽ ഇത്തരം  വിഡ്ഢി ശിരോമനികളെ പറ്റി എന്തു പറയാനാണ്... അവനവനിസം  മൂത്തിട്ട് കണ്ണു കാണാണ്ടായി..പോരാഞ്ഞിട്ട് വിമര്ശന രോഗവുമുണ്ട് ...എന്തിനെയും എടുത്തു ചര്ച്ചയാക്കി വിമര്ശിച്ചു വിമര്ശിച്ചു നാശമാക്കി കൊളമാക്കി അങ്ങനെ അങ്ങനെ ...എന്തിനെയും ഏതിനെയും ആരെയും വിമർശിക്കും അതാനൊരു ഫാഷൻ ...!! വൈകിട്ട് നമ്മുടെ വാർത്ത‍ ചാനലുകളിൽ നിന്ന് പകരുന്ന ഒരു സാംക്രമിക രോഗമാനത് .നല്ല ഒന്നാം തരാം സിനിമ  കണ്ടാലും കമന്റ്‌ ആയിട്ട് എഴുതും "പോരാ ...അയാളുടെ മുടിയിലെ നരയുടെ സ്ഥാനം തെറ്റിപോയി " എന്നൊക്കെ , എന്നിട്ട് സ്വന്തം ഫോട്ടോ സോഷ്യൽ മീഡിയ ഇട്ടു, എത്ര ലൈക്‌ കിട്ടുന്നെന്നു ചോറ് ഉന്നുമ്പൊലും പോയി നോക്കും .ഇതൊകെയാണ് മലയാളിയുടെ പക്വതയുടെ വലിയ ലക്ഷണങ്ങൾ...!!! ഇവരോടൊക്കെ ചോദിക്കാനുള്ളത് ശ്രീനിവാസൻ ചോദിച്ചു കഴിഞ്ഞു, "എന്റെ സിനിമ നിങ്ങളെ കടിച്ചോ "എന്ന്..ഇവിടെ സിനിമ എന്നത് മാറ്റി വേറെ എന്ത് വേണമെങ്കിലും ആകാം....

ഒരു ചെറിയ സംശയം കൂടി ..ഇത്രയധികം വാർത്ത‍ ചാനലുകളുടെ ആവശ്യം മലയാളിക്കുണ്ടോ? എന്നാ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം ഇതാണ് ...മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കി എത്രയായാലും മതിവരാത്ത ലോകത്തെ തന്നെ ഏറ്റവും ബോറായി ചിന്തിക്കുന്ന ജന വിഭാഗത്തിനെ തൃപ്തി പെടുത്താൻ ഇനിയും വേണം വാർത്ത‍ ചാനലുകൾ...വിളമ്പട്ടെ ചുംബന സമരം, മദ്യനയ നാടകങ്ങൾ, നിലവാരമില്ലാത്ത അധികാര വടംവലികൾ പിന്നെ എല്ലാത്തിനും മീതെ അഴിമതി എന്ന മഹാ പ്രപഞ്ചവും .......എന്നിട്ട് ടാഗ് ലൈൻ ആയിട്ട് പറയ്‌ ...നാളത്തെ വാർത്തകൾ ഇന്ന് തന്നെ.....