എന്റെ ശെരിക്കുള്ള പേര് ഇതല്ല
ഞാൻ രാവണൻ , മര്യാദ പുരുഷന്റെ ഭാര്യയെ മോഹിച്ചവൻ...
എന്റെ ശരിക്കുള്ള പേര് ഇതല്ല
ഞാൻ കുംഭ കർണ്ണൻ , പുറത്തു യുദ്ധം
നടന്നപ്പോളും ഉള്ളിലുറങ്ങിയവൻ...
എന്റെ ശരിക്കുള്ള പേര് ഇതല്ല
ഞാൻ ദുര്യോധനൻ , അർജ്ജുനനിരിക്കെ
അവളെ വസ്ത്രാക്ഷേപം നടത്തിയവൻ
എന്റെ ശരിക്കുള്ള പേര് ഇതല്ല
ഞാൻ യൂദാസ് , സ്നേഹമെന്നറിഞ്ഞിട്ടും
സ്വാർഥതയുടെ വെള്ളിതുട്ടിനു നിന്നെ ഒറ്റിയവൻ
എന്റെ ശരിക്കുള്ള പേര് ഇതല്ല
ഞാൻ പൂതന , ദൈവം ആണെന്നറിഞ്ഞിട്ടും
കള്ള സ്നേഹം തന്നു കൊല്ലാൻ നോക്കിയവൾ