Sunday, March 7, 2010

autograph???

പാട്ട്  കേള്‍ക്കാനായി മൊബൈലിന്റെ headset ചെവിയിലേക്ക് തിരുകുന്നതിന്‍ ഇടയിലാണ് കണ്ണുകള്‍, കാലിന്റെ പെരു വിരലിലെക്ക് വഴുതി വീണത്‌ . നഖം ഇലകിയാടുന്നുണ്ട് ,പക്ഷെ തനിയെ പിഴുതു പോവില്ല, പിഴുതു കളയാനുള്ള ധൈര്യം ഒട്ടില്ലതാനും. പെട്ടന്ന് അയാളോര്‍ത്തു , ചില ഓര്‍മകളും അങ്ങനെയാണ് ...

ആദ്യമായി എഴുതിയ പ്രണയ ലേഖനം ബുക്ക്‌ സഹിതം നഷ്ട്ടപെട്ടുപോയി. ദുശകുനം ആണെന്ന് തോന്നിയപ്പോള്‍ , സ്വയം മനസ്സിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു... അലങ്ഗാരങ്ങളിലും കെട്ടു കാഴ്ചകളിലും വിശ്വസിക്കാത്തവന്‍ എന്തിനു ശകുനങ്ങളില്‍ വിശ്വസിക്കണം?.

എന്‍റെ വിശ്വാസം എന്നെ രക്ഷിച്ചു , കവിത എഴുതാന്‍ (മാത്രം) അറിയാവുന്നത് ഒരു കുറ്റം അല്ലെന്നു ജീവിതത്തില്‍ ആദ്യമായി തോന്നിയത് , മറുപടിയായി അവള്‍ വച്ചുനീട്ടിയ നനുത്ത ചിരി കണ്ടപ്പോളാണ്. പിന്നിട് പൂക്കാലം. അതെ നാല് വര്‍ഷം കാലാവധിയുള്ള പ്രൊഫഷണല്‍ കോഴ്സ് കൊണ്ട് ഞാനവളെയും അവളെന്നെയും വിസദമായി പഠിച്ചു. 

ഇതിനിടയില്‍ അവളോട്‌ തമാശ പറയാന്‍ ,
സത്യന്‍ അന്ധിക്കടിന്റെയും പ്രിയദരശന്റെയും സിനിമ കണ്ടു !
തത്വശാസ്ത്രം പറയാന്‍ ജിബ്രാനെ വായിച്ചു !
അവളുടെ ചിരികള്‍ക്ക് അര്‍ഥം കാണാന്‍ ചിന്ദകള്‍ (സിഗരെട്ടും) പുകച്ചു  !
അവള്‍ക്കു recharge  ചെയ്യാനായി ഇടക്കൊക്ക്യെ പിശുക്കനായി !
പരിഭവങ്ങളില്‍ മനംനൊന്ദു വെള്ളമടിച്ചു ചിലപ്പോഴൊക്കായ്‌ !

ഒടുവില്‍ വേര്‍പാടിന്റെ ദിനമെത്തി ... പലരും ഓടോഗ്രഫുകള്‍ എഴുതുന്നതിന്റെയും
വാങ്ങുന്നതിന്റെയും തിരക്കിലായിരുന്നു... എനിക്കിതിലൊന്നും ഒരു താല്‍പര്യവും തോന്നിയില്ല.. ലോകം അവളിലേക്ക്‌ ചുരുങ്ങിയ്യിട്ടു നാളെത്രയായി ,പിന്നയല്ലേ  ഓട്ടോഗ്രാഫ് !!!എന്തോ, ലോകത്തോട്‌ മുഴുവന്‍  വെറുതെ പുച്ഛം തോന്നി. അവള്‍ ഇത്തവണ വീട്ടില്‍ പോയി വരാന്‍ പറഞ്ഞതിലും വൈകി , എന്‍റെ കോളുകള്‍ മിക്കതും missed calls ആയി എരിഞ്ഞടങ്ങി . പക്ഷെ ഇത്തവണ പതിവിലും സന്തോഷിച്ചാണ് വരവ് .പിന്നെ ഞാന്‍ വിചാരിച്ചു അല്ലെങ്കിലും പിരിയുന്നവരല്ലേ വിഷമിക്കേണ്ടത് അല്ലെ ??

അടുത്തു വന്ന ഉടനെ അവള്‍ വച്ച്നീട്ടിയ  പേപര്‍ നോക്കാതെ തന്നെ ഞാന്‍ പറഞ്ഞു "പിരിയുന്നവര്‍ക്കല്ലേ ഓടോഗ്രഫിന്റെ ആവശ്യം , നമുക്കിതെന്തിനാ ?? " അവള്‍ പറഞ്ഞു അതെ , ഇത് ഓട്ടോഗ്രാഫ് അല്ല ......ഒരു നിമിഷത്തെ നിശബ്ധതക്ക് ശേഷം അവള്‍ പറഞ്ഞു ഇതെന്റെ കല്യാണക്കുരിയാണ്‌. എനിയ്ക്കു ശബ്ദിക്കുവാന്‍ കഴിഞ്ഞില്ല . പിന്നീടെന്നോ തിരിച്ചറിവുണ്ടായി , ജോലി കാത്തു നില്‍ക്കുന്ന പ്രൊഫഷണല്‍ ഡിഗ്രികാരന്റെ സ്വപ്നങ്ങളേക്കാള്‍ വില, ആറക്കസംഖ്യ കമ്പനി വിലയിട്ടവന്റെ ജീവിതത്തിനാണെന്ന് ...

അതെ ,ചില ഓര്‍മകളും അങ്ങനെയാണ് . പിരിഞ്ഞു പോവാതെ , പിഴുതെരിയാനവാതെ, അങ്ങനെ അങ്ങനെ , അയാള്‍ മ്യൂസിക്‌ പ്ലയെരില്‍ വിരലമര്‍ത്തി കണ്ണുകള്‍ അടച്ചു കിടന്നു . 
 

Saturday, February 20, 2010

നിലാ മഴ

മലയാളത്തിന്റെ   പ്രിയ ഗായിക ചിത്ര പാടുന്നു ....നിലാ മഴ , ഏതോ കിനാ മഴ... നിലാവും രാവും മഴയും മൂന്നുപേരും ഏറെ പ്രിയപ്പെട്ടവര്‍ തന്നെ ....അവസാനത്തെ രണ്ടു പേര്‍ അതെ രാമഴ ...അവള്‍ പെയ്തിറങ്ങുമ്പോള്‍ കൂടെ മണ്ണിലേക്ക്  പൊഴിയുന്നത് കിനാക്കള്‍ കൂടിയാണെന്ന് തോന്നാറുണ്ട് ....പക്ഷെ ഇന്നനെനിക്ക് ബോധോദയം ഉണ്ടായി... എന്തെന്നാല്‍ മഴ നിലാവിനെ പുണരുന്നത് കാണാന്‍ എനിയ്ക്കു ഭാഗ്യം ഉണ്ടായിട്ടില്ല ....ഹാ സാരമില്ല ......"പ്രിയമോടൊരാള്‍ വരുന്നതും കാത്തു ഞാനീ പടിവാതിലില്‍ കാത്തു നില്‍ക്കാം ..."

Thursday, February 11, 2010

സ്വന്തം

 ഓര്‍മ്മകള്‍ ശ്വാസഗതികളെ ഭരിക്കുന്ന നിമിഴങ്ങള്‍ ഇടയ്ക്കു ഉണ്ടാവാറുണ്ട് , മുറ്റത്തെ നിഴല്പുള്ളികള്‍ നിലവില്‍ ചിത്രം വരയ്ക്കുന്ന രാവുകള്‍ക്ക്‌ ശേഷം , പിരിയുന്ന നിമിഷം  എത്താറുണ്ട്.....  നിറ നിലാവിന്റെ ഓര്‍മ്മകള്‍ വിടപറയുന്ന നിമിഷം  ...nethravati എക്സ്പ്രസ്സ്‌... എന്‍റെ പ്രിയപ്പെട്ട കാഴ്ചകളെ തോല്‍പ്പിച്ച് ഓടി മറയുമ്പോള്‍ ....രക്തത്തെകാള്‍ കുടുതലായി ഓര്‍മ്മ ചിത്രങ്ങള്‍ സിരകളില്‍ കുതറിയോടുന്ന നിമിഷങ്ങള്‍ ഭയനകങ്ങള്‍... എല്ലാം ഓര്‍മകളായി ....നിലാവും തണലും.... എല്ലാം എല്ലാം മഹാനഗരത്തില്‍ ഈ വാക്കുകള്‍ക്ക് അര്‍ഥമില്ല.... അല്ലെ  ????

Saturday, January 16, 2010

നീ...

കാട്ടുതീയാടിയ നഗരത്തിലെ
പച്ചതുരുത്താണ് നീ ....

മഴതുകലില്‍ കൊട്ടിയാടും
തയംബകപ്പെരുക്കമാണ്  നീ ...

വളപ്പോട്ടിലെ കനിവിന്റെ
സൂചി മുഖമാണ് നീ...

വിടവാങ്ങലിന്റെ മുറ്റത്തെ..
കണ്ണീര്‍  മരമാണ് നീ...

മറവിയുടെ തീരത്തെ ദ്രവിക്കാത്ത
ഓര്‍മ്മകപ്പല്‍ ‍ ആണ് നീ...






Saturday, January 9, 2010

aaradhana...

തോരാത്ത കര്‍ക്കിടകം പോലെ പരീക്ഷകള്‍ ......എത്ര മുറുക്കിപിടിച്ചാലും അവസാനം കുറവുകളെ ഉണ്ടാവും പാവപെട്ടവനയ !!!!!!,,,,,, പോട്ടെ.... പറയാന്‍ വന്നത് അതൊന്നുമല്ല ......നല്ല ഒരു സിനിമ കണ്ടു ..... കേരള കഫെ ..... സിനിമയുടെ ചട്ടകൂടുകള്‍ തകര്‍ത്ത നല്ല ഒന്നാംതരാം പ്രകടനം......   കൊള്ളാം.... സലിം കുമാര്‍ എന്ന നടനെ മനസ്സ് കൊണ്ട് നമിച്ചു.....കൂടുതല്‍ പറയാന്‍ സമയമില്ല....ജനിതക രഹസ്യം തേടി പുറപ്പെടാന്‍ സമയമായി  ....(നാളെ GENETICS EXAM )ഹഹ