Monday, March 21, 2022

മനുഷ്യത്വം

 If you have the choice between being right and being kind, choose being kind” (Dr. Wayne W. Dyer)

ഇത് ഏറ്റവും ഇഷ്ടപ്പെട്ട വാക്യങ്ങളിൽ ഒന്ന് മാത്രമല്ല ... ജീവിതം പലപ്പോളും എന്നോട് പറയാൻ ശ്രമിച്ച , എന്നെ പഠിപ്പിക്കാൻ ശ്രമിച്ച കാര്യമാണ് എന്നതാണ് സത്യം. നഷ്ടങ്ങളെക്കുറിച്ചു, വരും വരായ്കകളെക്കുറിച്ചു ആലോചിച്ചു തല പുണ്ണാക്കിയിട്ടാണെങ്കിലും ചില കാര്യങ്ങൾ ചെയ്യുമ്പോൾ കനിവോടെ ചെയ്യാനാണ് ശ്രമിച്ചത്...പിന്നീട് പക്ഷെ എനിക്ക് നല്ല വൃത്തിയായി മനസ്സിലായി, എല്ലാ നഷ്ടങ്ങൾക്കും അപ്പുറം വലിയ ലാഭങ്ങൾ ആണ് അന്നത്തെ ആ കനിവിന്റെ നിക്ഷേപങ്ങൾ സമാഹരിച്ചു തന്നത് എന്ന്. 'ശരി' എന്ന് പറയുന്നത് എന്തൊക്കെ ആണെങ്കിലും കുറച്ചൊക്കെ ആപേക്ഷികം ആകുമ്പോൾ തന്നെയും, കനിവുണ്ടാകുക എന്നുള്ളത് അത്രയ്ക്ക് അപേക്ഷികമല്ല എന്ന് തോന്നുന്നു. 

അതുപോലെ തന്നെ തോന്നിയിട്ടുള്ള ഒരു കാര്യമാണ് 'പ്രതിഭ ' ആണോ മനുഷ്യത്വമാണോ വലുതെന്നു...തീർച്ചയായും മനുഷ്യത്വം ആണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്. പ്രതിഭയുടെ ധരാളിത്തം കൊണ്ട് ആളുകൾ ചിലപ്പോൾ അമ്പരപ്പിച്ചിട്ടുണ്ട്..ഒരിക്കലും ഒരിറ്റു സ്നേഹം നമുക്കവരോട് (എനിയ്കവരോട്) തോന്നാതെ പോയതിൽ ഒരു കുറ്റബോധവുമില്ല. മറിച്ചു മനുഷ്യത്വം ഒരു സ്പൂണിൽ എങ്കിലും കോരി കൊടുത്തവർ നമ്മളെ കരയിച്ചിട്ടുണ്ട്.നെഞ്ചു കലക്കിയിട്ടുണ്ട്.എന്റെ എല്ലാ സ്നേഹങ്ങൾക്കും ആ പക്ഷപാതം ഉണ്ടെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതിൽ ഞാൻ അഹങ്കരിക്കുന്നു . കടലോളം പ്രതിഭയുള്ളവരേക്കാൾ ഒരു കൈക്കുമ്പിളിൽ എങ്കിലും കനിവുള്ളവരെ ആണെനിക്കെന്നും പഥ്യം . ജീനിയസ് ആയിരിക്കുന്നത് എന്നതിനേക്കാൾ കനിവുള്ളവനായിരിക്കുക എന്ന് പറയുന്നത് ഒരു എളുപ്പമുള്ള പരിപാടിയേ അല്ല മറിച്ചു ,  ഇത്രമേൽ കനിവില്ലാത്ത ലോകത്തു എല്ലാത്തിനും അപ്പുറം കനിവിലും മനുഷ്യത്വത്തിലും വിശ്വസിച്ചു ജീവിക്കുക എന്ന് പറഞ്ഞാൽ അതൊരു അസ്സാധ്യ പരിപാടി തന്നെയാണെന്ന് സമ്മതിക്കണ്ടേ.  

ഒറ്റ വാക്കിൽ പറഞ്ഞാൽ മനുഷ്യത്വം ആണ് ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ബ്രില്ലിയൻസ് . 

അതുകൊണ്ടു തന്നെ പേര് കേട്ട പലതിനേക്കാളും, പലരേക്കാളും  നമുക്ക് സ്നേഹം കനിവിനെ ആണ്. കനിവുള്ളവരെ ആണ്. 


വാൽ;

മാർട്ടിൻ സ്കോർസെസെ യുടെ interview കണ്ടോളു പക്ഷെ മനസ്സ് നിറയണമെങ്കിൽ എനിക്ക് നിന്നെ കേൾക്കേണ്ടി വരുമെന്ന് തള്ളിയാൽ ....തള്ളിയാൽ സഹിക്ക തന്നെ ... 



No comments:

Post a Comment