"ആര്‍ദ്രമീ ധനു മാസ രാവുകളില്‍ ഒന്നില്‍ ആതിര വരും പോകുമല്ലേ സഖീ ...." കാതോര്‍ക്കൂ ...കിനാക്കളുടെ ഒരു ദല മര്മ്മരം ചിലപ്പോള്‍ കേള്ക്കനായെക്കും
ഉത്തരം അറിയാതെ മുഖത്തേക്ക് നോക്കുന്ന
നിന്നെ കാണാതെ കണ്ണടക്കണം , വയ്യതു കാണാൻ
അരങ്ങേറ്റത്തിന് ചിലങ്ക കെട്ടിയാടുമ്പോൾ കണ്ണടക്കണം
തെറ്റിയാലോ എന്നോർത്ത് , വയ്യത് കാണാൻ
നീന്താൻ പെടുന്ന പാട് കണ്ടിട്ട് അന്നും
കണ്ണടച്ചേയുള്ളു , വയ്യതു കാണാൻ