കണക്കുത്തരമറിയാതെ മുഖത്തേക്ക് നോക്കുന്ന
നിന്നെ കാണാതെ കണ്ണടച്ചു, വയ്യതു കാണാൻ...
അരങ്ങേറ്റത്തിന് ചിലങ്ക കെട്ടിയാടുമ്പോൾ കണ്ണടച്ചു
തെറ്റിയാലോ എന്നോർത്ത് , വയ്യത് കാണാൻ ....
നീന്താൻ പെടുന്ന പാട് കണ്ടിട്ട് അന്നും
കണ്ണടച്ചേയുള്ളു , വയ്യതു കാണാൻ ....
വരുമൊരു നാൾ, അന്ന് ഞാൻ പോകുമ്പോൾ,
നീയൊന്നു കണ്ണടച്ചേക്കണം, വയ്യെനിക്കങ്ങനെ പോകാൻ !!
No comments:
Post a Comment