കാതോര്‍ക്കൂ ...കിനാക്കളുടെ ഒരു ദല മര്‍മ്മരം ചിലപ്പോള്‍ കേള്‍ക്കനായെക്കും
"ആര്‍ദ്രമീ ധനു മാസ രാവുകളില്‍ ഒന്നില്‍ ആതിര വരും പോകുമല്ലേ സഖീ ...." കാതോര്‍ക്കൂ ...കിനാക്കളുടെ ഒരു ദല മര്‍മ്മരം ചിലപ്പോള്‍ കേള്‍ക്കനായെക്കും
Thursday, January 12, 2012
ലഹരി
കടക്കാരന്‍ ചോദിച്ചു ....ചായ വേണോ ???
വേണ്ട...
സഹയാത്രികന്‍ ചോദിച്ചു...സിഗരെറ്റ് ???
വേണ്ട...
കൂട്ടുകാരന്‍ ചോദിച്ചു ...ഒരു പെഗ് ???
വേണ്ട...
അവള്‍ ചോദിച്ചു.....പ്രണയം ???
മൗനം....
വേണ്ട...
സഹയാത്രികന്‍ ചോദിച്ചു...സിഗരെറ്റ് ???
വേണ്ട...
കൂട്ടുകാരന്‍ ചോദിച്ചു ...ഒരു പെഗ് ???
വേണ്ട...
അവള്‍ ചോദിച്ചു.....പ്രണയം ???
മൗനം....
കടങ്കവിതകള്‍
ഉറുമ്പുകള്‍
വേഗമുള്ളവ വേദനിപ്പിക്കാറില്ല
വേഗമില്ലാത്തവ വേദനിപ്പിക്കുമെന്ന് ഉറപ്പ്
വേദനിപ്പിച്ചു വേഗത്തിലോടി മറയുന്നവരുമുണ്ട്
തെരഞ്ഞെടുപ്പ്
ദൈവം സ്ഥാനാര്‍ഥി, നിലവില്‍ മഴ കൊണ്ടെഴുതിയ കട്ടൌട്ടുകള്‍
ആള്‍ക്കൊന്നിനു ആയുസ്സിന്‍റെ വരവും അനുഗ്രഹവും ...
എന്നിട്ടും തോറ്റു,...
സ്ഥാനാര്‍ഥി ആയിരുന്നത് "ഞാന്‍" തന്നെ ആയിരുന്നല്ലോ !!!
പഴംചൊല്ല്
വരാനുള്ളത് വഴിയില്‍ തങ്ങില്ല
മലയോളം മോഹിച്ചാല്‍ കുന്നോളം കിട്ടും
അങ്ങനെ എങ്കില്‍
കുന്നായാലും മല ആയാലും വഴിയില്‍ തങ്ങരുതല്ലോ ...
സംഖ്യ-ശാസ്ത്രം
:"ഞാനും" "ക്ഷരവും" ഇരട്ട സംഖ്യ അക്ഷരങ്ങള്‍
"നീയും " അക്ഷരവും " ഒറ്റ സംഖ്യ അക്ഷരങ്ങള്‍
ഇരട്ട സംഖ്യകള്‍ ഭാഗ്യകെടുകള്‍ ആവതിരിക്കുന്നതെങ്ങനെ പിന്നെ ???

പതിപ്പുകള്‍ ...
ഗന്ധമാര്‍ന്ന ഓര്‍മ്മ പതിപ്പിന്നു പേര്‍ ഗൃഹതുരത്വം
ഗന്ധമാര്‍ന്ന ഹൃദയ പതിപ്പോ പ്രണയം
ഗന്ധമാര്‍ന്ന ഹൃദയ പതിപ്പോ പ്രണയം
ഗന്ധമാര്‍ന്ന നിന്നുടല്‍ പതിപ്പിന്നു പേരെനിക്ക് അജ്ഞാതം
Friday, April 8, 2011
തുലാ വര്‍ഷം
തുലാവര്‍ഷവും ബൈബിളും ക്രിസ്തുമസും കണിക്കൊന്നയും എംടിയും സിനിമയും പിന്നെ പാല എന്ന ആ കൊച്ചു നഗരവും ....ജീവിതത്തിന്‍റെ പ്രിയങ്ങളായിരുന്നു, അതിരുകളായിരുന്നു ഒക്കെയും. അമ്മയുടെ അഭിപ്രായത്തില്‍ രണ്ടേ രണ്ടു ദോഷങ്ങളെ ഉള്ളു ചെക്കനെ കൊണ്ട്, അതില്‍ ആദ്യത്തേത് "നാലാള് കൂടുന്നിടത്തു അവന്‍ കൊന്നാലും പോകൂല്ല" .രണ്ടാമത്തേത് ക്രിക്കറ്റ്. (റബ്ബര്‍ തോട്ടത്തില്‍ കളിക്കുമ്പോള്‍ എത്ര വലിയവനടിച്ചാലും 4 മരത്തില്‍ കൊണ്ട് പന്ത് തിരച്ചു 'പിച്ചില്‍' വരും അതു മുന്നില്‍ കണ്ടാണ് bowler ആയതു....അതിന്നും രഹസ്യമാ)
അതില്‍ ആദ്യത്തേതിനു കിട്ടിയ പണിയാണ് പണി ...കേരളത്തിലെയും ഇന്ത്യയിലെയും തന്നെ മഹാനഗരങ്ങളില്‍ തേരാ- പാരാ നടക്കേണ്ടി വന്നു.. ചില്ലറയൊന്നുമല്ല ആകെ മൊത്തം 7 കൊല്ലം..അങ്ങനെയാണ് പുതിയ പലതും ചെകിട്ടത്തടി പോലെ മനസിലായി തുടങ്ങിയത്.......അംഗവൈകല്യം പിടിച്ച തുലാവര്‍ഷം,..ബൈബിളും ക്രിസ്ത്മസും 'നൊസ്റ്റാള്‍ജിയ' ആയി ...മെസ്സ് അവധി ആയതു കൊണ്ട് bakery-ല്‍ നിന്നും ചിക്കന്‍ പഫ്സ് ഉം നാരങ്ങ വെള്ളോം കുടിച്ച വിഷുവുമുണ്ടായി...
പിന്നെ ക്രിക്കറ്റ് കളിയിലുള്ള പ്രവീണ്യം കൊണ്ട് ഒന്ന് രണ്ടു തവണ ജയിക്കാമായിരുന്ന ചില കളികള്‍ ഒക്കെ തോറ്റു...അതോടെ എല്ലാം പൂര്‍ണമായി.. സിനിമ പ്രാന്തന്‍ എന്ന പേര് മാത്രം ബാക്കിയായി....കോളേജ് വാസം കൊണ്ട് പിന്നെ നേടിയെടുത്തത് , ഒരു മാരത്തോണ്‍ പ്രണയമാണ്. ഈ ബ്ലോഗ്‌വായിക്കുന്ന (ഞാന്‍ പറഞ്ഞിട്ടാനെങ്കിലും) അപൂര്‍വ്വം ഒരാള്‍ അവളായത് കൊണ്ട് കൂടുതല്‍ വിവരിക്കുന്നില്ല...
ഒടുവിലിപ്പോള്‍ , ഖസാക്കിലെ രവിയെപ്പോലെ എകാദ്യപക വിദ്യാലയത്തിലെ മാഷാവാന്‍ മനസ്സ് കൊണ്ട് ആശിക്കുന്നു, പ്രാര്‍ഥിക്കുന്നു. ഒന്നിനും വേണ്ടിയല്ല ...ഏതെങ്കിലും പേരാല്‍ മരച്ചുവട്ടില്‍ തിമിര്‍ത്തു പെയ്യുന്ന തുലാവര്‍ഷം കാണാന്‍ വേണ്ടി മാത്രം..അതിനു വേണ്ടി മാത്രം.............
അതില്‍ ആദ്യത്തേതിനു കിട്ടിയ പണിയാണ് പണി ...കേരളത്തിലെയും ഇന്ത്യയിലെയും തന്നെ മഹാനഗരങ്ങളില്‍ തേരാ- പാരാ നടക്കേണ്ടി വന്നു.. ചില്ലറയൊന്നുമല്ല ആകെ മൊത്തം 7 കൊല്ലം..അങ്ങനെയാണ് പുതിയ പലതും ചെകിട്ടത്തടി പോലെ മനസിലായി തുടങ്ങിയത്.......അംഗവൈകല്യം പിടിച്ച തുലാവര്‍ഷം,..ബൈബിളും ക്രിസ്ത്മസും 'നൊസ്റ്റാള്‍ജിയ' ആയി ...മെസ്സ് അവധി ആയതു കൊണ്ട് bakery-ല്‍ നിന്നും ചിക്കന്‍ പഫ്സ് ഉം നാരങ്ങ വെള്ളോം കുടിച്ച വിഷുവുമുണ്ടായി...
പിന്നെ ക്രിക്കറ്റ് കളിയിലുള്ള പ്രവീണ്യം കൊണ്ട് ഒന്ന് രണ്ടു തവണ ജയിക്കാമായിരുന്ന ചില കളികള്‍ ഒക്കെ തോറ്റു...അതോടെ എല്ലാം പൂര്‍ണമായി.. സിനിമ പ്രാന്തന്‍ എന്ന പേര് മാത്രം ബാക്കിയായി....കോളേജ് വാസം കൊണ്ട് പിന്നെ നേടിയെടുത്തത് , ഒരു മാരത്തോണ്‍ പ്രണയമാണ്. ഈ ബ്ലോഗ്‌വായിക്കുന്ന (ഞാന്‍ പറഞ്ഞിട്ടാനെങ്കിലും) അപൂര്‍വ്വം ഒരാള്‍ അവളായത് കൊണ്ട് കൂടുതല്‍ വിവരിക്കുന്നില്ല...
"കേരള കഫെ " സിനിമയില്‍ ദിലീപ് പറയുന്ന പോലെ നാട്ടിലേക്ക് പോകുന്നതിന്‍റെ തലേ ദിവസം എനിക്കുറങ്ങനെ സാധിക്കില്ല. അത് പക്ഷെ സിനിമയില്‍ പറയുന്നത് പോലെ ചെംബാവരി ചോറ് തിന്നാനും നാട്ടു വഴിയിലുടെ നടക്കാനും കള്ളുകുടിക്കാനും മാത്രമല്ല, മറിച്ച് എഴുതാനറിയാത്ത പറയാനറിയാത്ത ഒരായിരം കാരണങ്ങള്‍ ഉണ്ടതിന്...ശരിക്കും..കുട്ടിയായിരുന്ന കാലത്ത് എപ്പോള്‍ യാത്ര പോയാലും കാരണമില്ലാതെ ദുഃഖം തോന്നുന്ന ഒരു സംഭവമുണ്ട്, എന്തെന്നോ ,ഒരു കുട്ടിയുടെ കൂടെ അവന്‍റെ അമ്മയെ മാത്രമേ കണ്ടുള്ളൂ എങ്കില്‍ എനിക്കപ്പോ തന്നെ കരച്ചില്‍ വരും. എന്താ കാരണം എന്നറിയില്ല, അമ്മയുടെ അഭിപ്രായത്തില്‍ അത് ആകാശദൂത് കണ്ടതിന്‍റെ hangover ആണത്രേ...എന്ടയാലും സത്യം ഇന്നുമറിയില്ല..പറയാന്‍ കാരണമുണ്ട്, ഇന്നും ഞാനത് ശ്രദ്ധിക്കാറുണ്ട് പക്ഷെ ഒരിക്കലും പണ്ടത്തെ വിഷമം , സഹതാപം ഒന്നും തോന്നാറില്ല.. ഊഷരമായ മഹാനഗരങ്ങലെന്നില്‍ നിന്നും ഊറ്റിയെടുത്ത നന്മകള്‍ ആണവയൊക്കെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടുത്തെ മഴയെ എനിയ്ക്ക് പുച്ചമാണെന്നു
പറയാനുള്ള ചന്ഗൂറ്റം തന്നത് മറ്റൊന്നുമല്ല, "കല്ലുരുട്ടിയും " , "ഇടവഴി തെളിപ്പനും " , "കുറുന്തോട്ടി പറിപ്പാനും" ഒക്കെ തിമിര്‍ത്ത് ആടിയ എന്‍റെ നാട്ടുവഴികളാണ്,ആ സന്ധ്യകളാണ് . ഇടവപ്പാതി കഴിഞ്ഞുള്ള നനുത്ത സന്ധ്യകളില്‍ നാമം ചൊല്ലാതെ വെറുതെ ആകാശം നോക്കിയിരുന്ന സുഖം, ഇനിയെത്ര ജന്മം കഴിഞ്ഞാലാണ് കിട്ടുക ? പുല്‍ക്കുട് കെട്ടാനായി മാത്രം ക്രിസ്തുമസ് പരീക്ഷകള്‍ എഴുതി എഴുതി തീര്‍ത്തു, ഒരു കൊല്ലത്തെ സമ്പാദ്യം മുഴുവന്‍ ആ രാവില്‍ പടക്കങ്ങളായി ആവേശിച്ചണഞ്ഞു. ആ നന്മകളുടെ അടിവേരുകള്‍ തന്ന വെള്ളവും വെളിച്ചവുമാണ് ജീവിതത്തിനു ഇപ്പോളും പച്ചപ്പ് നല്‍കുന്നത്..
Tuesday, February 8, 2011
പിന്‍വിളി
കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പിന്‍വിളി പോലെയാണ് ബാല്യം, അയാളോര്‍ത്തു.
രക്തക്കുഴലുകള്‍ പോലെ പല വഴിക്കായി പിരിഞ്ഞു പോകുന്ന ചെമ്മണ്ണിന്റെ നാട്ടുവഴികള്‍. "പൊതിച്ചോര്‍" കെട്ടാനായി വാഴയില തിരഞ്ഞുള്ള ഓട്ടം മുതല്‍ (വഴയില ഇല്ലെങ്ങില്‍... ഇല്ലെങ്ങില്‍ ചോറ് കൊണ്ടുപോവില്ല അത്ര തന്നെ.) പുതിയ കുട നനക്കാന്‍ മടി ആയതിന്റെ പേരില്‍ തുലാമഴയോട് മത്സരിച്ചു, ഒടുവില്‍ വീടിന്റെ ഉമ്മറപ്പടിയില്‍ നനഞ്ഞൊട്ടി നില്‍ക്കും വരെയും ഓട്ടം. പക്ഷെ അവയൊന്നും കിതപ്പിലവസനിച്ചില്ല, മറിച്ച് ഇന്ന് ഇവിടെ, ഒന്നും ചെയ്യാനില്ലാതെ, ഒരു മഹാനഗരത്തിന്റെ വേഗതയോട് മത്സരിച്ചു തോറ്റു, പട്ടിയെപ്പോലെ കിതക്കുന്നു...
ഇത് അര്‍ഹിക്കുന്നുണ്ടെന്ന് സ്വയം തോന്നി..കാരണങ്ങള്‍ പലതാണ്.,ഓര്‍മ്മകള്‍ കിനിഞ്ഞരങ്ങുക ആയിരുന്നു ....
അമ്മ കനിവായിരുന്നു , നിറവായിരുന്നു, സ്നേഹമായിരുന്നു. അതിനുമപ്പുറം സത്യത്തില്‍ അത്ഭുതമായിരുന്നു, വെളുപ്പിന് 4 മണിക്ക് ആരും വിളിക്കാതെ, ആരോടും പരിഭവമില്ലാതെ എണീക്കുന്നതിനു.....പിന്നെ, "തീചൂട്" ആണെന്ന് പറഞ്ഞു തൊടാന്‍ പേടിച്ച ചില്ല് ഗ്ലാസ് ലാഖവത്തോടെ എടുത്തു "ചൂടാറ്റിയപ്പോള്‍"..ഒക്കെയും ബാല്യത്തിന്റെ അത്ഭുതങ്ങള്‍ ആയിരുന്നു.. പിന്നീടൊരുകാലം, വളര്‍ന്നെന്നു സ്വയം ബോധ്യപ്പെട്ട ഒരു കാലത്ത്, അച്ഛന്‍ വിടപറഞ്ഞു തനിച്ചായിപോയ അമ്മയെക്കാണാന്‍ "ദീവാലി holidays " വരേയ്ക്കും കാത്തിരുന്ന കമ്പനി ഉദ്യോഗസ്ഥന്റെ നിസന്ഗതക്ക് , കാലം തെമ്മാടിത്തം എന്നാവാം പേരിട്ടത് ..അതാണല്ലോ പരിഭവമില്ലാതെ,പരാതികളില്ലാതെ , ഒരു വാക്ക് പറയാതെ, അമ്മയും ...
ആഴ്ചയിലൊരിക്കല്‍ കൂട്ടുകാരിയുടെ മൊബൈലില്‍ നിന്നും അവള്‍ അയച്ച മെസ്സേജ്, ഓപ്പണ്‍ ചെയ്യതെ ഡിലീറ്റ് ചെയ്ത നന്ദികേടിനാവം, കുടിച്ചു ലക്ക്കെട്ട മറ്റൊരുവളെ (ഭാര്യ എന്ന ലേബലിന്റെ പേരില്‍) കാറിന്റെ ബാക്ക്സീറ്റില്‍ എടുത്തിട്ട് പുലര്‍ചെക്കു ഡ്രൈവ് ചെയ്യേണ്ടി വന്ന ഗതികേട്, കാലം എനിക്കായി കാത്തു വെച്ചത്...
എന്നെ യാത്രയാക്കാന്‍ വേണ്ടി മാത്രമായി ജീവിതത്തില്‍ platform ടിക്കറ്റ് എടുത്ത സൌഹ്രദത്തെയും ഞാന്‍ പടിയിറക്കി...പരാതികളില്ലാതെ എന്‍റെ മനസ്സിന്‍റെ കൂടാരം വിട്ടിരങ്ങിപോയ അവരെയോര്‍ത്ത് നെടുവീര്‍പെടാന്‍ പോലും അര്‍ഹത ഇല്ലെന്നു മനസിലായ കാലത്ത്.,...അന്നാണ് മനസ്സിലായത്, പിന്‍വിളിക്കായി കാതോര്‍ക്കുന്ന കാലത്തൊരുപക്ഷെ,, ജീവിതം ........അതൊരു നിലവിളി ആയേക്കാം .......

Wednesday, February 2, 2011
മനസ്സ്
മനസ്സാണ്.. എല്ലാം അതാണ്....
കനിവും നിറവും അതാണ്...
കിനാവും നിലാവും അതാണ്..
പ്രണയവും പ്രതികാരവും..
വിശ്വാസവും ആശ്വാസവും...
സൌഹ്രദവും സുകൃതവും അതാണ് ...
എല്ലാം എല്ലാം ആണ്..
ജനനത്തിന്റെ ചിരിയും അതാണ്...
മരണത്തിന്റെ വിളിയും അതാണ്...
ഞാനെന്ന സത്യവും നീയെന്ന മിഥ്യയും.
അതാണ്..അത് മാത്രമാണ്..
കനിവും നിറവും അതാണ്...
കിനാവും നിലാവും അതാണ്..
പ്രണയവും പ്രതികാരവും..
വിശ്വാസവും ആശ്വാസവും...
സൌഹ്രദവും സുകൃതവും അതാണ് ...
എല്ലാം എല്ലാം ആണ്..
ജനനത്തിന്റെ ചിരിയും അതാണ്...
മരണത്തിന്റെ വിളിയും അതാണ്...
ഞാനെന്ന സത്യവും നീയെന്ന മിഥ്യയും.
അതാണ്..അത് മാത്രമാണ്..
ഞാന്‍
"ഞാന്‍" എന്ന രണ്ടില്‍ നിന്നും "നീ" എന്ന ഒന്നിലേക്കുള്ള ദൂരത്തിനെയാണോ നമ്മള്‍ സ്നേഹം എന്ന ചെല്ലപേരിട്ടു വിളിക്കുന്നത് ???
Subscribe to:
Posts (Atom)