Thursday, March 3, 2016

കത്ത്

പ്രിയപ്പെട്ട നാണിമോൾക്ക്..
മോൾക്ക്‌ സുഖമാണെന്നു വിശ്വസിക്കാൻ ആണെനിക്ക്‌ എന്നും ഇഷ്ടം. അങ്ങനെ ആയിരിക്കട്ടെയെന്നു പ്രാർഥിക്കുന്നു.
നേരിട്ടു കാണാൻ കഴിയാത്തതിനാലും കുറച്ചു കാര്യങ്ങൾ പറഞ്ഞെ തീരു എന്നുള്ളതിനാലും ആണ് മോൾക്ക്‌ അച്ഛൻ ഈ കത്തെഴുതുന്നത്....
ഞെക്കി നോവിക്കുന്നതിന്റെ പേരിൽ കരയുന്ന പാവകൾ നമുക്ക് വേണ്ട. അതിന്റെ പേരിൽ കിട്ടുന്ന സന്തോഷവും നമുക്ക് വേണ്ട. ചിരികൾ കണ്ടു ചിരിക്കാനും  കണ്ണീർ കണ്ടാൽ കരയാനുമുള്ള ഒരു മനസ്സ് മോള്ക്കുണ്ടാവട്ടെ...
പാറി പറന്നു കളിച്ച പാവം തുമ്പികളുടെ വാലിൽ നൂല് കെട്ടി കളിക്കാനുള്ള ബോധം നമുക്ക് വേണ്ട മോളെ. നമുക്കും പാറി പറക്കാനുള്ള വലിയ ആകാശങ്ങളെ പറ്റി മോള്ക് ചിന്തിക്കാൻ കഴിയട്ടെ.
ചിരിച്ചു നിന്ന പൂവുകളുടെ കഴുത്തറുത്തു മുടിയിൽ ചൂടുവാനുള്ള സൗന്ദര്യ ബോധവും നമുക്ക്‌ വേണ്ട. ആ ചിരികൾ കണ്ടു ഉണരാനുള്ള മനോഹരമായ പ്രഭാതങ്ങളെ പറ്റി ചിന്തിക്കാം നമുക്ക്‌
ഒരു കാര്യം കൂടി പറഞ്ഞു കത്ത്  ചുരുക്കട്ടെ...
മരം കയറാൻ സമ്മതിക്കാത്ത...  മതിലു  ചാടാൻ സമ്മതിക്കാത്ത...'വേണ്ട' എന്ന് പറയാൻ പോലും സമ്മതിക്കാത്ത ഒരു അച്ഛനും അമ്മയും ആകാതിരിക്കാൻ ഞങ്ങളും ശ്രമിക്കാമെന്നു മോൾക്ക്‌ വാക്ക് തന്നു കൊണ്ട് നിർത്തട്ടെ
ഏറ്റവും ഏറ്റവും സ്നേഹത്തോടെ...
അച്ഛൻ

കടപ്പാട് :  .കവി   അയ്യപ്പൻ 

Wednesday, February 24, 2016

ചിരി

2004-2008 കാലകഖട്ടത്തിൽ ഉപയോഗിച്ചിരുന്ന ചിരി ഒരെണ്ണം ആളെ സഹിതം കളഞ്ഞു  പോയിട്ടുണ്ട്... കണ്ടു കിട്ടുന്നവർ അടുത്തുള്ള കലാലയത്തിലെ ക്ലാസ്സ്‌ മുറികളിലെവിടെയെങ്കിലും എലിപ്പികേണ്ടതുണ്ട്....ഉടമസ്ഥർ ആയി വരുന്നവർ തെളിവിനായി കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൂട്ടുകാരാൻ അഥവാ  കൂട്ടുകാരി ചിരിച്ചപ്പോൾ കൂടെ ചിരിച്ച ചിരിയുടെ നാലിൽ ഒന്ന് കൂടെ കൊണ്ടുവരേണ്ടതാണ്
.....🙁

Tuesday, February 23, 2016

മുൻവിധി

ഒരു നമ്പര് പോലും മൊബൈലിൽ ഫോണിൽ സേവ് ചെയ്യാത്ത ഒരു കൂട്ടുകാരനുണ്ടായിരുന്നു.... എപ്പോൾ വിളിച്ചാലും എന്തിനു വിളിച്ചും മുൻവിധികളില്ലാതെ ഫോൺ എടുത്തു ആളെ തിരിച്ചറിഞ്ഞു   അവൻ തുടങ്ങുന്ന സംഭാഷണങ്ങൾക്ക് ലേശം മധുരം കുടുതലുണ്ടായിരുന്നു.... മുൻവിധികൾ ഇല്ലാത്ത സംഭാഷണങ്ങൾക്കായി നാം പഠിക്കേണ്ടിയിരിക്കുന്നു.... മുമ്പേ സേവ് ചെയ്യപ്പെട്ട അക്കങ്ങൾ..  മുഖങ്ങൾ ഒക്കെയും ഡിലീറ്റ് ചെയ്യേണ്ടതായുണ്ട്....മുൻവിധികളില്ലാ - ചിന്തകൾ തിരിച്ചരിവുകളിലെക്കാവട്ടെ...
 😊

Thursday, July 30, 2015

നടന വിസ്മയം

ആര്ദ്രമാണ് മനസ്സെന്നു അറിയിക്കാൻ  മഴയെ സ്നേഹിച്ചതായി നടിച്ചു.....

തീയാണ് ഉള്ളിലെന്നു കാണിക്കാൻ
കവിയാണെന്ന് നടിച്ചു...

ബുദ്ധിമാനാണെന്ന് പറയിക്കാൻ
മനപാടങ്ങൾ ഇല്ലെന്നു നടിച്ചു...

ചങ്കൂറ്റമാന് കൈമുതലെന്നു      തോന്നികാൻ
വിപ്ലവകാരിയായി നടിച്ചു...

സ്നേഹമേ ഉള്ളു ഹൃദയതിലെന്നു വിചാരിക്കാൻ
അവളെ തൊടാതെ നടിച്ചു....

എല്ലാം കഴിഞ്ഞു ഇനിയിപ്പോ....

ക്രൂശിതനായി നടിക്കാം
വാണിഭകേസിൽ പെട്ടു പോയതാണെന്ന് കരുതിക്കോളും.

Friday, April 17, 2015

നാണിയോടു *അയ്യപ്പൻ പറഞ്ഞത് ....

നിനക്കു വേണ്ട , ഞെക്കി നോവിച്ചാൽ -
കരയുന്ന പാവകൾ , പാവങ്ങൾ 

നിനക്കു വേണ്ട , വാലിൽ കെട്ടിയാടാൻ -
പറന്നു കളിച്ച തുമ്പികൾ , പാവങ്ങൾ 

നിനക്കു വേണ്ട , മുടിയിൽ ചൂടുവാൻ-
ചിരിച്ചു നിന്ന പൂവുകൾ, പാവങ്ങൾ.

നിനക്കു വേണ്ട , പിടഞ്ഞു ചാകുവാൻ 
ഓടി കളിച്ചിരുന്ന മീനുകൾ , പാവങ്ങൾ 

നിനക്കു വേണ്ട , പുസ്തക താളിൽ ഒളിയ്ക്കാൻ 
ജീവനുള്ള ഇല മുളച്ചികൾ , പാവങ്ങൾ 

നിനക്കു വേണ്ട , മരം കയറാൻ 
സമ്മതിക്കാത്ത അച്ഛനും അമ്മയും, .....പാവങ്ങൾ ....


*അയ്യപ്പൻ ....എ.അയ്യപ്പൻ 

Saturday, January 3, 2015

പക്വത ...

                                       പ്രായം ചെല്ലും തോറും ഗൗരവമല്ല പക്വത ആണ് കൂടേണ്ടത് എന്ന് പറയുന്നത് ഞാൻ കേട്ടത് ഗുൽമോഹർ എന്ന സിനിമ യിൽ ഇന്ദുചൂദൻ എന്ന കഥാപാത്രമാണ്.എനിക്കത് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. അങ്ങനെ നമ്മള് ആലോചന തുടങ്ങുന്നു.... നടപ്പ് സംബ്രദായക പ്രകാരം എന്താണ് ഈ പറഞ്ഞ സാധനം --പക്വത. അതിനെ വ്യക്യാനികാൻ മാത്രം മുട്ടൻ പുലി ഒന്നും നമ്മലായില്ല എന്നത് നമുക്ക് വളരെ വൃത്തി ആയിട്ടറിയാം . ഇവിടെ പറയാൻ ഉദേസിക്കുന്ന ചില കാര്യങ്ങളെ വെറുതെ ഒന്ന് തൊട്ടു തൊട്ടില്ല എന്ന് പറഞ്ഞു  കടത്തിവിട്ടാൽ മതി മുമ്പ് പറഞ്ഞ ആ വാകിന്റെ ഒരു അന്തരീക്ഷത്തിൽ  കൂടി . അപ്പൊ ശരി.
അതായത് , ഒരാള്  നമുക്ക് ഒരു തുക നൽകാനുണ്ട് (വേണമെങ്കില വേണ്ടെന്നു വെയ്കാൻ പറ്റുന്ന ഒരു തുക ) എന്നു വിചാരിക്കുക അതയാൾ നമുക്ക് നല്കാനായി നീട്ടുന്ന നിമിഷം.
ആ നിമിഷത്തിന്റെ സാദ്ധ്യതകൾ എന്ന് പറയുന്നത് ...



1..നമ്മള് പറയുന്നു" ഓ അത് പൊട്ടെന്നെ" .പക്ഷെ അയാള് നിർബന്ധിക്കുന്നു  നമ്മള്  അത് വാങ്ങുന്നു.----അയാള്ക് സന്തോഷമില്ല.


2 .. നമ്മള് പറയുന്നു "ഓ അത് പൊട്ടെന്നെ". അയാൾ പറയുന്നു എന്നാ ശരി അത് പോട്ടെ ...അയാള്ക് സന്തോഷം

3 ..നമ്മള്  അയാൾ നീട്ടുന്ന പണം നിര്ബന്ധികാതെ വാങ്ങുന്നു. അയാള്ക്ക് സന്തോഷം.

4 ..നമ്മള്  അയാൾ നീട്ടുന്ന പണംനിര്ബന്ധികാതെ വാങ്ങുന്നു. അയാള്ക്ക് സന്തോഷമില്ല.

ഇനിയും വളച്ചു കെട്ടാതെ പറയാം..നാല്  സാധ്യതകളിലും നാലു  തരത്തിലുള്ള ആളുകളാണ് നമുക്ക് പണം വെച്ചു നീട്ടുന്നത്. അയാള്ക് സന്തോഷമില്ല എന്ന് പറയുന്നിടത്താണ് നമ്മുടെ പരാജയം. ആ പരാജയത്തെ ഒഴിവകലാണ് പക്വത എന്ന് പറഞ്ഞാലോ.....??????പക്ഷെ അത് സാധികണമെങ്കിൽ ലേശം ബുദ്ധിമുട്ടാണ്.

കാരണം.

അനുഭവിക്കുന്നവന്റെ മനസ്സിലെ വികാര പ്രപഞ്ചം എന്ന് പറയുന്നത് വളരെ വളരെ വളരെ വളരെ ...പോരാ..വളരെ വളരെ വളരെ വലുതാണ്‌. ആ വികരപ്രപഞ്ചതിന്റെ അയലത്ത് കൂടി പോകുന്നവരെ നമ്മള് നല്ല അച്ചനാക്കും നല്ല അമ്മയാക്കും നല്ല ഭാര്യയോ ഭാര്താവോ ആക്കും നല്ല കൂട്ടുകാരനും കൂട്ടുകാരിയും ആക്കും അല്ലെ.....?? അപ്പോള് നമ്മുടെതല്ലാത്ത വികരപ്രപഞ്ച്ങ്ങളെ അല്പമെങ്കിലും അറിയാനുള്ള ശ്രമത്തെ പക്വത എന്ന് പറയാമോ...? സ്വതന്ത്രമായി ചിന്തികാനുള്ള , ചിരികാനുള്ള,കരയാനുള്ള സ്വപ്നം കാണാനുള്ള , തെറ്റു പറ്റാനുള്ള , ചെറിയ ചില കള്ളങ്ങൾ പറയാനുള്ള ,അങ്ങനെയുള്ള എല്ലാ തരത്തിലുമുള്ള  മാനുഷികമായ സ്വതന്ത്ര്യങ്ങളെയും  മാനികലാണ് പക്വത എന്ന് പറഞ്ഞാലോ??ഒരു പരിധി വരെ ശരി ആണെന്ന് തോന്നുന്നു. പക്ഷെ നമ്മുടെ മലയാളി സമൂഹത്തിൽ  ഈ പറഞ്ഞ സാധനം എത്രതോലമുണ്ട് എന്നതാണ് പ്രശ്നം.

കരയുന്ന കൊച്ചു കുട്ടിയോട് "കരയൂ.... കണ്ണീർ നിന്നെ കഴുകും" എന്നു പറഞ്ഞ റൂമി യുടെ മഹാ വചനത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരു കാര്യം  (ഒരെണ്ണം മാത്രം...!!!)ഒരു പക്ഷെ  അതാവാം . അതായതു ഇന്നത്തെ ചുറ്റുപാടിൽ അത് ഇങ്ങനെ പറയാം   " മത്സരങ്ങളുടെ ഈ വലിയ ലോകത്ത് ഒന്നു കരയാനുള്ള സ്വാതന്ത്ര്യം , അതെങ്കിലും നിനക്കുണ്ട്‌ കുട്ടി.....!!!

തീരെ റേഞ്ച് കുറഞ്ഞ ജനതയാണ് മലയാളികള് എന്നഭിപ്രായപ്പെട്ട ഷഹ്ബശ്  അമനോട് എനിക്ക് നല്ല ബഹുമാനം തോന്നിയിട്ടുണ്ട്. ആ പറഞ്ഞതിന്റെ കൂടെ ഒന്ന്  കൂടി ചേര്ക്കണം,  നല്ല രീതിയിൽ ഇരട്ടത്താപ്പ് കൊണ്ട് നടക്കുന്നവരാണ് ഞാനടക്കമുള്ള മലയാളി സമൂഹം. ...
"സത്യൻ അന്തികാട് കൊള്ളാം...പക്ഷെ ഒരേ പാറ്റെൻ ആണല്ലേ?"
അയാള്കതാണ് താല്പര്യം അതിനലയാൽ അത് ചെയ്യുന്നു. സൌകര്യമുള്ളവർ കണ്ടാൽ മതി എന്നു ചിന്തികാനുള്ള വിവേകം മലയാളിക്കു  നഷ്ടമായിട്ടുണ്ട്.

"Accept People As They Are "...ഈ ഒരു വലിയ സത്യം പറഞ്ഞു തന്ന സുഹൃത്തിനോടുള്ള കടപ്പാട് പറഞ്ഞു തീര്ക്കാനാവില്ല  എന്നത് സത്യമാണ്. മലയാളിക്കു അന്യം നിന്ന് പോയ ഒരു മനോഭാവമാണ് അത്. ഒന്നിനെയും അതാതു സ്ഥാനത്തു നിന്ന് കൊണ്ടു കാണാൻ നമുക്കു  കഴിയില്ല. എല്ലാം നമ്മുടെ വഴിയിലേക്ക് ഇറങ്ങി വരണം . എന്റെതല്ലാത്ത മറ്റൊരു വികരപ്രപഞ്ചങ്ങളെ പറ്റി  ചിന്തിക്കാൻ എനിക്കാവില്ല എന്ന വൃത്തികെട്ട നിലപാട്. ആറാം വയസ്സു മുതല് ഒരു കുട്ടിക്കു സ്വന്തമായി ചിന്തികാനാകും എന്നാണ് വിവേകമുള്ളവർ പറയുന്നത്. പക്ഷെ ആറാ യാലും  അറുപതായാലും മറ്റുള്ളവരുടെ കാര്യമാണെങ്കിൽ പ്രത്യേകിച്ച് ചുളുവില് ആണെങ്കില് രണ്ടു ഡയലോഗ് പറയാതെ പോകാൻ മലയാളിക്ക് സാധിക്കില്ല. സ്വന്തം പിറന്നാളിന്അച്ഛനും അമ്മയും  നടത്തിയ പാർട്ടിക്ക് അവര്ക്ക്   ഇഷ്ടപെടാത്ത വേഷം ധരിക്കാതതിനാൽ വയറു നിറച്ചു ശകാരവും രണ്ടു ചെറുതല്ലാത്ത കിഴുക്കും കിട്ടിയ ഒരു കുട്ടി കേരളത്തിലെ ഉണ്ടാകാൻ സാധ്യതയുള്ളൂ....ഇത്രയും പ്രശ്നങ്ങളുണ്ടോ സത്യത്തിൽ ...വ്യക്തി സ്വാതന്ത്ര്യം എന്ന് പറയുന്ന വാകിന്റെ അർഥം മലയാളികള് എന്താണ് കല്പിചിരിക്കുന്നതെന്നു ദൈവത്തിനു പോലും അറിയില്ല എന്നു  തോന്നണു.

നല്ലതിനെ നല്ലതെന്നു പറഞ്ഞാൽ നമുകെന്തെങ്കിലും കുറവുണ്ടാകും എന്ന രീതിയിലാണ് മറ്റു ചിലരുടെ പറച്ചിൽ ഇത്തരം  വിഡ്ഢി ശിരോമനികളെ പറ്റി എന്തു പറയാനാണ്... അവനവനിസം  മൂത്തിട്ട് കണ്ണു കാണാണ്ടായി..പോരാഞ്ഞിട്ട് വിമര്ശന രോഗവുമുണ്ട് ...എന്തിനെയും എടുത്തു ചര്ച്ചയാക്കി വിമര്ശിച്ചു വിമര്ശിച്ചു നാശമാക്കി കൊളമാക്കി അങ്ങനെ അങ്ങനെ ...എന്തിനെയും ഏതിനെയും ആരെയും വിമർശിക്കും അതാനൊരു ഫാഷൻ ...!! വൈകിട്ട് നമ്മുടെ വാർത്ത‍ ചാനലുകളിൽ നിന്ന് പകരുന്ന ഒരു സാംക്രമിക രോഗമാനത് .നല്ല ഒന്നാം തരാം സിനിമ  കണ്ടാലും കമന്റ്‌ ആയിട്ട് എഴുതും "പോരാ ...അയാളുടെ മുടിയിലെ നരയുടെ സ്ഥാനം തെറ്റിപോയി " എന്നൊക്കെ , എന്നിട്ട് സ്വന്തം ഫോട്ടോ സോഷ്യൽ മീഡിയ ഇട്ടു, എത്ര ലൈക്‌ കിട്ടുന്നെന്നു ചോറ് ഉന്നുമ്പൊലും പോയി നോക്കും .ഇതൊകെയാണ് മലയാളിയുടെ പക്വതയുടെ വലിയ ലക്ഷണങ്ങൾ...!!! ഇവരോടൊക്കെ ചോദിക്കാനുള്ളത് ശ്രീനിവാസൻ ചോദിച്ചു കഴിഞ്ഞു, "എന്റെ സിനിമ നിങ്ങളെ കടിച്ചോ "എന്ന്..ഇവിടെ സിനിമ എന്നത് മാറ്റി വേറെ എന്ത് വേണമെങ്കിലും ആകാം....

ഒരു ചെറിയ സംശയം കൂടി ..ഇത്രയധികം വാർത്ത‍ ചാനലുകളുടെ ആവശ്യം മലയാളിക്കുണ്ടോ? എന്നാ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം ഇതാണ് ...മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കി എത്രയായാലും മതിവരാത്ത ലോകത്തെ തന്നെ ഏറ്റവും ബോറായി ചിന്തിക്കുന്ന ജന വിഭാഗത്തിനെ തൃപ്തി പെടുത്താൻ ഇനിയും വേണം വാർത്ത‍ ചാനലുകൾ...വിളമ്പട്ടെ ചുംബന സമരം, മദ്യനയ നാടകങ്ങൾ, നിലവാരമില്ലാത്ത അധികാര വടംവലികൾ പിന്നെ എല്ലാത്തിനും മീതെ അഴിമതി എന്ന മഹാ പ്രപഞ്ചവും .......എന്നിട്ട് ടാഗ് ലൈൻ ആയിട്ട് പറയ്‌ ...നാളത്തെ വാർത്തകൾ ഇന്ന് തന്നെ.....









Friday, November 21, 2014

winter in pravithanam

പണ്ട് പണ്ട് പണ്ട് ....അങ്ങനെ തന്നെ തുടങ്ങണം കാരണം ജന്മങ്ങൾക്ക് അപ്പുറത്ത് എവിടെയോ  ആവണം ആ ഓർമ്മകൾ എന്ന് തോന്നി പോകുന്നു ........ഡിസംബർ അതാണ്‌ സംഭവം.....
 clint  eastwood മുതൽ സലിം കുമാർ വരെയുള്ള അനേകം പ്രതിഭകൾ മനസ്സിനെ തൊട്ടിട്ടുണ്ട് അത് സത്യമാണ്.
 എന്നാലും...
എന്നാലും ....
എന്നാലും ...
                                ജലന്ധറിന്റെ  സ്പെല്ലിങ്ങ് കലാഭാവാൻ മണി Summer in Bethleham എന്ന സിനിമയിൽ  പറയുന്നത് കണ്ട നിമിഷത്തിനു പ്രത്യേകതയുണ്ട്.അതിനു മുമ്പോ അതിനു ശേഷമോ ആ നിമിഷത്തിൽ അനുഭവിച്ചതിന്റെ അടുത്തെത്താൻ  ആയിട്ടില്ല. ആ കലാകാരനോടുല്ല എല്ലാ വിധ ബഹുമാനത്തോടും കുടി പറയട്ടെ ....ആ നിമിഷം .... ആ ഒരു നിമിഷം ...എന്റെ എല്ലാമായിരുന്ന ആ ലോവർ പ്രൈമറി  സ്കൂളിന്റെ ചുവരിൽ  വലിച്ചു കെട്ടിയ ആ വെളുത്ത തുണിയിൽ ആ തമാശക്കു അപ്പുറം മറ്റെന്തൊക്കെയോ അനുഭവിച്ചതിനു കാരണം  ആ നടൻ മാത്രമല്ല .
                                             Xmas  പ്രമാണിച് സ്കൂളിൽ നടത്തുന്ന പ്രത്യേക സിനിമ പ്രദര്ശനം ...summer in bethlahem .....ഡിസംബർ  23 ആം തിയതി വൈകിട്ട് 5 മണിക്ക് പ്രവിത്തനം L .P .സ്കൂളിൽ ...ഒരു സംഭവത്തെ കുറിച്ച് കേട്ടിട്ട്  നമ്മൾ കൊതി പൂണ്ടു പോകുക എന്നൊക്കെ പറഞ്ഞാൽ പോര....അതായതു രണ്ടു കാലുമില്ലാത്തവനെ  ഉസൈൻ ബോൾട്ട് വന്നു നമിച്ചാലുള്ള ഒരു അവസ്ഥ...അത്രയ്ക്കും ആശിച്ചു പോയി...    ഒന്ന് ...."പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാര്കവേ" എന്ന് ഗിരീഷ്‌ പുത്തഞ്ചേരി  എഴുതി വെച്ച സംഭവം ആ പടത്തിലുണ്ട്. രണ്ട് ...മഹാ നടൻ  mohanlal താടി വെച്ച് അഭിനയിക്കുന്നു,...പിന്നെ ഊട്ടിയോ കൊടൈക്കനാലോ  അങ്ങനെ ഏതോ സ്ഥലം ....ഈ പറഞ്ഞതെല്ലാം അന്നത്തെ ഏറ്റവും വലിയ ഭ്രമങ്ങൾ  ആണ്. എല്ലാം ശരി ..പക്ഷെ അഞ്ചു രൂപ....അതാണ് പ്രശ്നം..വലിയ വലിയ പ്രശ്നം.
                                     വീട്ടിൽ പറയാൻ ലവ ലേശം ധൈര്യമില്ല. (ബാലരമ വാങ്ങാനും അഞ്ചു രൂപ ആണ് അതുണ്ടാക്കാൻ 18 അടവും പയറ്റിയിട്ടും നടക്കാറില്ല   അതറിയാം ) ഇന്നത്തെ മെഗാ സീരിയലിൽ ഉള്ള അമ്മയിമ്മമാർ പെരുമാറുന്നത് പോലെ ആണ് അമ്മ അക്കാലത്തു പെരുമാറിയിരുന്നതെന്ന് എനിക്ക് പിന്നീടു തോന്നിയിട്ടുണ്ട്.(പണത്തിന്റെ വിലയെ പറ്റിയുള്ള  എന്റെ സർവ അറിവുകളുടെയും തുടക്കം അവിടുന്നാണ്.)..എല്ലാം ശരി അപ്പോൾ 5 രൂപ......????
പ്രവിത്തനം പള്ളി പെരുന്നാളിന് നാരങ്ങ വെള്ളത്തിന്റെ കടയിട്ടു, കാശു വാരിയ സഹാപാഠിയോടു കടം ചോദിച്ചു.....രക്ഷയില്ല.
stumber ക്രിക്കറ്റ്‌ ബോൾ ഒരെണ്ണം  കയ്യിലുണ്ടായിരുന്നത് ..തേഞ്ഞു തീരാറായ അതൊരെണ്ണം വിൽക്കാൻ ശ്രമം നടത്തി നാണം കെട്ടു ....രക്ഷയില്ല..
അവസാന വഴി അത് തന്നെ...മോഷണം.പക്ഷെ അതിലും നമ്മള്  സത്യസന്ധൻ ആയി. അമ്പലത്തിൽ നേര്ച്ച ഇടാനായി വിളക്കിൽ ഇട്ടിരിക്കുന്ന രൂപയാ....
എം .പി യും നടനുമായ  ഇന്നസെന്റ് പറഞ്ഞതു  പോലെ ദൈവത്തിനു ഇതൊക്കെ മനസ്സിലാകും ....അല്ലെ പിന്നെ എന്തിനാ  പുള്ളിയെ ദൈവം എന്ന് വിളിക്കുന്നെ...വല്ല ശശി എന്നോ അംബു  എന്നോ വിളിച്ചാൽ പോരായിരുന്നോ അല്ലെ...അതായിരുന്നു ചിന്ത..ദൈവത്തിനു എന്നെ അറിയാം  പേടിക്കണ്ട എന്ന് സ്വയം വിശ്വസിപ്പിച്ചു. എടുക്കാൻ തീരുമാനിച്ചു. (ആ പൈസ  കാണാതെ പോയാലും അമ്പലത്തിൽ  പോയ ആരെങ്കിലും ഇട്ടെന്നെ ആരും കരുതുകയുള്ളൂ  അതാണ്‌ ഹൈ ലൈറ്റ് .) അപ്പോള് പറഞ്ഞ ദിവസം ഡിസംബർ 23 എത്തി രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി. അമ്മ ഒന്ന് മാറിയിട്ട് വേണം സംഭവം നടത്താൻ...രണ്ടു മൂന്നു തവണ അടുത്ത് വരെ ചെന്നെങ്കിലും പൊളിഞ്ഞു പോയി.(പണ്ടാരമടങ്ങാൻ എന്തൊരു വിറയലാ.....)
               സമയം പോകുന്നു ഉച്ചയാകാറായി  ....ഒടുവിൽ  ആ നിമിഷമെത്തി ...എണ്ണി എടുക്കണം കാരണം കിടക്കുന്ന പൈസ മുഴുവൻ ആവശ്യമില്ല. ഏഴോ എട്ടോ രൂപ ഉണ്ട്. കൈ ആലില പോലെ വിറക്കുന്നു...പെട്ടന്ന് അച്ഛന്റെ അമ്മ വന്നു..."നീ ഇന്ന് അമ്പലത്തില പോകുന്നുണ്ടോ വൈകീട്ട്...???" ചോദ്യം കേട്ട്  കൈലിരുന്ന പൈസ വിളക്കിൽ തന്നെ ഇട്ടു (ഇട്ടതല്ല.. വീണതാണ്). :ങാ ..ചിലപ്പോ." ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു .പുള്ളിക്കാരി നടന്നു പോയി ..വൈകീട്ടായി സമയം 4 മണിയായി ...ഒന്നും ഒന്നും ശരിയാകുന്നില്ല. പൈസ ശരിയായില്ല. സംശയം മാറാൻ അമ്പലത്തിൽ പോയാലോ എന്ന് ആലോചിച്ചു വിഷണ്ണനായിട്ടു   ഇരിക്കുമ്പോൾ അമ്മ അടുത്ത് വന്നു പതുക്കെ ചോദിച്ചു .."നിനക്ക് എന്തിനാ പൈസ...??!!!!!!"
ഞടുങ്ങി പോയി .....മിണ്ടാതെ ഇരുന്നു ...കണ്ണ് കാണാൻ വയ്യ ...ജലം സർവത്ര  ജലം. അമ്മ വീണ്ടും വീണ്ടും ചോദിച്ചു..."സിനിമ കാണാന "...ഒരു വിധം പറഞ്ഞു...എപ്പോളാ സിനിമ ?....5 മണിക്ക്...."എത്ര രൂപയാ..?"..."അഞ്ചു രൂപ."
5 രൂപ യുടെ ഒറ്റ നോട്ടു കയ്യിൽ മടക്കി വെച്ച് തന്നിട്ട് അമ്മ പറഞ്ഞു .ചായ കുടിച്ചിട്ടു ഓടി പോയ്കോ .....

ഓടി..നില്ക്കാതെ ഓടി.  കണ്ണീരു  കാരണം  കണ്ണു കാണാതെ ഓടി....സംവിധാനം.സിബി മലയിൽ  എന്നു എഴുതി കാണിക്കുമ്പോഴും 
  മനസ്സ് അമ്മയുടെ അടുത്തായിരുന്നു...പിന്നിടെപ്പോഴോ സിനിമ പതുക്കെ  മനസ്സിൽ കയറി വന്നു..നിറഞ്ഞു ചിരിച്ചു ...ആവശ്യത്തിൽ കൂടുതൽ.....ഒരുപാടു  ചിരിച്ചു ..ഒരുപാടു .കരഞ്ഞു...എന്തിനെന്നറിയാതെ ....അടുത്തിരുന്നവന്റെ പുച്ഛം. ..."ആദ്യമായിട്ടാണോ കാണുന്നെ?" അവന്  ചോദിച്ചു...
ഞാൻ തലയാട്ടി...
അവൻ പറഞ്ഞു "ഞാൻ മൂന്നാമത്തെയ...രണ്ടു തവണ മഹാറാണി യിൽ  പോയി കണ്ടതാ"...
സിനിമ തന്നെ ആദ്യമായിട്ടാ കാണുന്നത് എന്ന് പറയണം എന്നുണ്ടായിരുന്നു...

പടം കഴിഞ്ഞു...നക്ഷത്രങ്ങൾ...എല്ലായിടവും....വീടുകളിൽ...കടകളിൽ...പള്ളിയിൽ ...സ്കൂളിൽ....ആശുപത്രിയിൽ .....ഏറ്റവും വലിയതോരെണ്ണം എന്റെ മനസ്സിലും....

നന്ദി ...........