എനിക്ക് തോന്നുന്നത് ... ഇതിലും വലിയ ഒരു മോട്ടിവേഷൻ ഒരു മോട്ടിവേഷണൽ സ്പീക്കർ ഉം തരാനില്ല എന്നാണ്…
"ആര്‍ദ്രമീ ധനു മാസ രാവുകളില്‍ ഒന്നില്‍ ആതിര വരും പോകുമല്ലേ സഖീ ...." കാതോര്‍ക്കൂ ...കിനാക്കളുടെ ഒരു ദല മര്മ്മരം ചിലപ്പോള്‍ കേള്ക്കനായെക്കും
Monday, October 25, 2021
Thursday, October 21, 2021
To my daughter
To my daughter,
Don't apologize when someone else bumps into you.
Don't say "sorry to be such a pain." You're not a pain. You're a person with thoughts and feelings who deserves respect.
Don't make up reasons as to why you can't go out with a guy you don't wanna go out with. You don't owe anyone an explanation. A simple "no thanks" should be acceptable.
Don't overthink what you eat in front of people. If you're hungry, eat, and eat what you want. If you want pizza, don't get a salad just because other people are around. Order the damn pizza.
Don't keep your hair long to make someone else happy.
Don't wear a dress if you don't want to.
Don't stay home because you don't have anyone to go out with. Take yourself out. Have experiences by yourself and for yourself.
Don't hold back your tears. Crying means you're feeling something that needs to get out. It's not a weakness. It's being human.
Don't smile because someone told you to.
Don't be afraid to laugh at your own jokes.
Don't say "yes" to be polite. Say "no" because it's your life.
Don't hide your opinions. Speak up and speak loudly. You should be heard.
Don't apologize for being who you are. Be brave and bold and beautiful. Be unapologetically you.
Credit: toni hammer
Monday, August 23, 2021
gender politics
വളരെ അടുപ്പമുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട് , എന്റെ അഭിപ്രായങ്ങൾ അവർക്ക് അഭിപ്രായ വത്യാസങ്ങളാകാതിരിക്കാൻ ...
അതുകൊണ്ടു മിക്കപ്പോളും മൂർച്ചയേറിയ പലതും ഞാൻ തൊണ്ടയിൽ ഒളിപ്പിക്കും , gender politics പോലെ , പൊളിറ്റിക്കൽ correctness പോലെ ...
അതിന്മേൽ ഞരമ്പ് മുറിഞ്ഞു പിടയാനുള്ളതല്ലെനിക്ക് ആ ബന്ധങ്ങൾ ...ആ ആളുകൾ ...അവരെനിക്ക് എല്ലാ പൊളിറ്റിക്സ് നും മുകളിൽ ആണ് ..അവരെക്കാൾ വലിയ correctness ഉം ഇല്ലെനിക്
വാൽ : Being ഓർഗാനിക്,...ജൈവികമായ ഒന്നായിരിക്കുന്നതിലും വലുതല്ല മറ്റൊന്നും എന്ന് തോന്നാറുണ്ട് ...അതിലുണ്ടാകും നമ്മുടെ എല്ലാ രാഷ്ട്രീയവും എല്ലാ ശരികളും ...പക്ഷെ അതിനൊരു ഭാഗ്യം വേണം എന്നു തോന്നുന്നു ...ആ ഭാഗ്യത്തിനെ ചിലപ്പോൾ അമ്മയെന്ന് വിളിക്കാം ...അച്ഛനെന്നു വിളിക്കാം ..നീ എന്നും വിളിക്കാം ചിലപ്പോൾ പാരമ്പര്യത്തിന്റെ വിത്തുകൾ പേറുന്ന ജീനുകളും ആകാം ...ഇതൊന്നും അല്ലാതെയുമാകാം
Saturday, August 14, 2021
Back up
Altogether I have only one back up plan… and that’s called —Home
മറ്റുള്ളവരുടെ ക്വോട്ട് കടമെടുത്തു മടുത്തു ...എന്ന് അമ്പു
Tuesday, May 11, 2021
underrated
അണ്ടർറേറ്റഡ് എന്നുള്ളതിന്റെ മലയാളം എനിക്കങ്ങു ഇഷ്ടപ്പെട്ടില്ല അതുകൊണ്ടാണ് ശീർഷകം അങ്ങനെ തന്നെ ഇട്ടത് . നമ്മൾക്കൊരു പന്ത്രണ്ടു വയസ്സുള്ളപ്പോൾ പ്രവിത്താനം ലൈബ്രറിയിൽ പോകുന്ന സ്വഭാവം ഉണ്ട്. സംഭവം എനിക്ക് ബോധിച്ചു . നല്ല നേരം പോക്കുണ്ട്. വല്യ ചെലവില്ല . കൂടെയുള്ള ആരും തന്നെ എത്തിപ്പെടാത്ത സ്ഥലം. മാത്രവുമല്ല ചിലതൊക്കെ വായിക്കുമ്പോൾ നായകൻ ഞാനാകുന്നുമുണ്ട് .(മുകുന്ദനും എംടി യുമാണ് എന്നെ കൂടുതലും നായകനാക്കിയത് എന്നെനിക്കു തോന്നി.)അങ്ങനെ ഒരു ദിവസം ഒരു ചെറിയ പുസ്തകം കൈയിൽ കിട്ടി.അതെടുത്ത ദിവസം ലൈബ്രറി യിൽ ഇരുന്ന സാബു ചേട്ടൻ ചോദിച്ചു.' അപാര സെലെക്ഷൻ ആണെല്ലോ " പുള്ളി ആക്കിയതാണോന്ന് എനിക്കപ്പോളെ തോന്നി ഒറ്റ ഇരുപ്പിനു വായിച്ചു തീർത്തു . അങ്ങേരു കളിയാക്കിയതാണെന്നു തീർച്ചയായി ...ഒരക്ഷരം മനസ്സിലായില്ല . അതാണ് ഖസാക്കിന്റെ കുറിച്ചുള്ള ആദ്യത്തെ ഓർമ്മ . പിറ്റേന്ന് തന്നെ സംഭവം തിരിച്ചേൽപ്പിച്ചു . അന്നേരം സാബു ചേട്ടൻ പറഞ്ഞു " വിട്ടു കളയണ്ട , കുറച്ചു കഴിഞ്ഞു സമയമെടുത്ത് വായിച്ചു നോക്ക് ..." വേനലവധിക്ക് വീണ്ടും എടുത്തു വായിച്ചു . ഒന്ന് രണ്ടു കിടിലൻ പ്രയോഗങ്ങൾ കിട്ടിയപ്പോൾ ഒന്നുടെ വായിക്കാം എന്ന് കരുതി വീണ്ടും വായിച്ചു. അന്ത കുതിരക്കു തുണ പടച്ചവൻ ഷെയ്ഖ് തങ്ങൾ എന്ന് വായിച്ചപ്പോൾ രോമാഞ്ചം .പിന്നെയും പിന്നെയും വായിക്കുന്നു ...എന്തൊക്കെയോ എന്തൊക്കെയോ തെളിഞ്ഞു തെളിഞ്ഞു വരുന്നു ...ഒരുവിധ പെട്ട സംഭാഷണങ്ങൾ എല്ലാം മനഃപാഠമായി . പ്രിയപ്പെട്ടവരുടെ നിരയിൽ ഏറ്റവും താഴെ കിടന്ന ഓ വി വിജയനെന്ന പ്രതിഭാസത്തെ ഏറ്റവും മുകളിൽ പ്രതിഷ്ഠിച്ചു . പക്ഷെ അദ്ദേഹത്തെ വർണിക്കാനോ വിവരിക്കാനോ നമുക്കൊരിക്കലും സാധിക്കില്ലെന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ട് എന്റെ പറച്ചിലുകളും എഴുത്തുകളും എന്നും എംടി യിൽ തട്ടി നിന്നു . അണ്ടർറേറ്റഡ് എന്ന വാക്കിനോടുള്ള എന്റെ മുഖാമുഖം ആദ്യമായി തുടങ്ങുന്നത് വിജയനെക്കുറിച്ചുള്ള ഏതോ ഒരാളുടെ ഓർമ്മകുറിപ്പിലാണ് . ആ വാക്കിനോട് തികച്ചും ന്യായ യുക്തമായ പേരാണ് ഒ വി വിജയൻ എന്ന് ഞാൻ അന്നും ഇന്നും എന്നും വിശ്വസിച്ചു പോരുന്നു . പണ്ട് എം വി ദേവൻ അഭിപ്രായപ്പെട്ടതു മലയാളത്തിൽ 'പൈങ്കിളി' എഴുതാത്ത 3 പേരെ ഉള്ളു എന്നാണ് -വിജയൻ , ബഷീർ , വി കെ എൻ . അതിപ്പോ എന്തായാലും അതിൽ വിജയനുണ്ട് ഉറപ്പാണ് . ഒന്നുടെ കടത്തി പറയാം വിജയൻ വരച്ച കാർട്ടൂണുകൾ ഇനി ഒരമ്പത് വർഷം കഴിഞ്ഞാവും നമ്മൾ ചർച്ചക്കെടുക്കുക .
വിജയനെ മനസ്സിലായി തുടങ്ങിയ കാലം മുതൽ മനസ്സിലായ ഒരു കാര്യമുണ്ട് , പൊതു രീതികളോട് പടവെട്ടി , പൊതു സമൂഹത്തിൻറെ ഇഷ്ടങ്ങളോട് കലഹിച്ചു , ജനപ്രിയതയുടെ അതിർ വരമ്പുകൾക്കു വിപരീതമായി ഒക്കെ പ്രതിഭകളുണ്ട് . അവർ ചിലപ്പോ മറ്റാരേക്കാളും നമ്മളെ ഞെട്ടിക്കും . അവർക്കായി ഒരു കണ്ണ് നാം തുറന്നു വച്ചില്ലെങ്കിൽ ജന്മം പാഴാണ് . അങ്ങനെയുള്ള ഒരു തോന്നലിന്റെ മേലാണ് ഞാൻ ജനപ്രിയത വല്യ കാര്യമില്ല എന്ന കൺക്ലൂഷൻ ഇൽ എത്തിച്ചേരുന്നത് . അങ്ങനെ കാലം പോകെ എനിക്കുണ്ടാകുന്ന ചില അണ്ടർറേറ്റഡ് വെളിപാടുകളുണ്ട് . 1997 കാലം ആണ് . ഏതു സിനിമ കണ്ടാലും തിരക്കഥ ആരാണെന്നു ശ്രദ്ധിക്കും ( എന്തോ അതിനുള്ള ബോധം അന്നേ എങ്ങനെയോ ഉണ്ടായി!!! ) സംഭവം എന്താന്ന് വെച്ചാൽ ചില പേരുകൾ ചില ഇമോഷൻസ് യുമായി connected ആണ് . എന്ന് വെച്ചാൽ ശ്രീനിവാസൻ , നമുക്കറിയാം കാണാൻ പോകുന്ന പടം ഏകദേശം എന്തായിരിക്കും നമ്മളോട് പറയുന്നതെന്ന് ( നടപ്പു രാഷ്ട്രീയ കലാപരിപാടികളോടുള്ള പുച്ഛമാണല്ലോ അടിസ്ഥാന ശില )..ഇനി ലോഹിതദാസ് നമ്മളറിയാതെ നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന കാര്യങ്ങളൊക്കെ എഴുതി സിനിമയാക്കി കളയും ...രഞ്ജി പണിക്കർ ഉണ്ട് , ഒരു സമരത്തിലും ലാത്തിച്ചാർജ് ഇൽ പങ്കെടുത്ത അനുഭവമാണ് സിനിമ കണ്ടിറങ്ങുമ്പോൾ ( രോമാഞ്ചം , പച്ച തെറിവിളി , ആക്ഷൻ , ഡയലോഗ് ന്റെ ജലഭീരങ്കികൾ എല്ലാം )...
ഇതൊക്കെയാണെങ്കിലും ഒരു കള്ളിയിലും പേര് വെയ്ക്കാൻ വയ്യാത്ത ചില കൊടും ഭീകരന്മാരുണ്ട് അതിലൊരുത്തൻ ദേവാസുരം എഴുതി കുറച്ചു കഴിഞ്ഞു മായാ മയൂരം എഴുതും സമ്മർ ഇൻ ബെത്ലെഹം എഴുതും ... വീണ്ടും ആറാം തമ്പുരാൻ എഴുതും ..അതാണ് ഐറ്റം . രഞ്ജിത്ത് നെ നിങ്ങൾ പദ്മരാജനോടൊത്തു പറയേണ്ട കാലം വരുമെന്ന് 20 കൊല്ലം മുൻപ് പറഞ്ഞപ്പോ കേട്ട തെറിയൊന്നും മറന്നിട്ടില്ല എന്നാലും വീണ്ടും പറയും . ന്യൂഡൽഹി എഴുതി , രാജാവിന്റെ മകൻ എഴുതിയ ഒരാൾ, മനു അങ്കിൾ എഴുതിയ നമ്മളങ് സഹിക്കും പക്ഷെ ആകശദൂത് എഴുതിയാലോ ...എന്താല്ലേ ... അങ്ങേരു ചുമ്മാ ലെജൻഡ് ആയിരുന്നു ...ഒരു കള്ളികളിലും ഒതുങ്ങാത്ത ഭീമൻ പേരുകൾ ഉള്ള അവരോടാണെനിക്ക് ഇന്നും പ്രതിപത്തി ...ഡെന്നിസ് സർ കാലം അങ്ങയോടു നീതി പുലർത്തട്ടെ ....
വാൽ : ഉണ്ണി ആർ , സഖറിയാ , എഴാച്ചേരി രാമചന്ദ്രൻ , ഡെന്നിസ് ജോസഫ് , സന്തോഷ് ജോർജ് കുളങ്ങര , ഭദ്രൻ മാട്ടേൽ , ...ഒരു കാര്യോമില്ലേലും ഇവർക്ക് വേണ്ടി ഞാൻ വാദിക്കും ...വാദിച്ചു കൊണ്ടേയിരിക്കും ....
Tuesday, March 30, 2021
ഒരേ ഒരു വിജയൻ
എംടി യിൽ നിന്ന് വിജയനിലേക്കുള്ള പ്രയാണമാണ് കൗമരത്തിൽനിന്നും, അല്ലെങ്കിൽ ഒരു പരിധി വരെ യവ്വനത്തിൽ നിന്നും മുന്നോട്ടുണ്ടായ പരിണാമം.
വിജയനെ ആലോചിക്കാത്ത ദിവസങ്ങൾ തന്നെ ഇപ്പൊ കുറഞ്ഞു പോയിരിക്കുന്നു.
പണ്ട് മഴ കാണുമ്പോൾ (വെളുത്ത മഴ !!!) ഓർത്തിരുന്നെങ്കിൽ ഇപ്പോൾ വെയിൽ കാണുമ്പോളും ഓർമ്മ വരും (എല്ലാം മയങ്ങി കിടപ്പാണ് !!!!)
ഓർമ്മകൾ ഉണ്ടായിരിക്കുന്ന കാലത്തോളം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പ്രയോഗങ്ങൾ...
സായാഹ്ന യാത്രകളുടെ അച്ഛാ ...
നീയെന്നെ മറന്നുവല്ലോ അനുജത്തി ...
ചില്ലുവാതിലുകൾ ഒന്നൊന്നായി തുറന്നു...
അന്ത കുതിരക്കു തുണ .....
ജന്മാന്തരങ്ങൾക്കപ്പുറത്തു ....
അങ്ങനെ എത്രയെത്ര ...എന്തെലാമെന്തെല്ലാം ...ജീവിതത്തിന്റെ അതി ഭയകര നിസ്സാരതയെ , നിസ്സംഗതയുടെ സൗന്ദര്യത്തെ എല്ലാം എന്നെന്നേക്കുമായി പഠിപ്പിച്ച വിജയൻ ...അയാളേക്കാൾ മികച്ച ഒരാളെ ഈ ജന്മം വായിക്കാൻ സാധിക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ല....ആഗ്രഹവുമില്ല ...മരിച്ചിട്ട് പതിനാറു വർഷങ്ങൾക്കിപ്പുറവും ഒരു 35 വയസ്സുകാരൻ നിങ്ങളെ അതി ഭയങ്കരമായി മിസ്സ് ചെയ്യുന്നുണ്ടെന്നുള്ളത് പറയുമ്പോൾ തന്നെ നിങ്ങളുടെ പേരിനു അർദ്ധമുണ്ടായിരിക്കുന്നു മിസ്റ്റർ.....വിജയൻ .....നന്ദിയുണ്ട് ...വാക്കിൽ ഒതുങ്ങാത്ത നന്ദി
വാൽ ; - മിക്കവാറുമുള്ള കാട്ടിക്കൂട്ടലുകൾ മടുക്കുമ്പോൾ, ഇപ്പോഴും ഖസാക്ക് മറി ച്ചു നോക്കും...
ജന്മാന്തരങ്ങളിൽ ചെമ്പകം പൂക്കുന്നതോർക്കും ...
സ്നേഹത്തിന്റെ കടുത്ത ഗന്ധങ്ങൾ ആഞ്ഞു ശ്വസിക്കും ...
കരച്ചിലൊക്കെ വരും , പുച്ഛമോക്കെ തോന്നും ...
പിന്നെ ചിരിക്കും