"ആര്ദ്രമീ ധനു മാസ രാവുകളില് ഒന്നില് ആതിര വരും പോകുമല്ലേ സഖീ ...." കാതോര്ക്കൂ ...കിനാക്കളുടെ ഒരു ദല മര്മ്മരം ചിലപ്പോള് കേള്ക്കനായെക്കും
Wednesday, January 26, 2022
പാട്ട്
Thursday, January 20, 2022
കടലിരമ്പുന്നു ...
കടലിരമ്പുന്നു എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ അതിനുള്ളിൽ വിളിപ്പേരു മറഞ്ഞു കിടപ്പുണ്ടെന്ന കണ്ടുപിടുത്തം (kadalirAMBUnnu ) പതിനാറാം വയസ്സിൽ എനിക്കുണ്ടാക്കിയ ആത്മവിശ്വാസം (അഹങ്കാരം എന്നും വിളിക്കാം ) ചെറുതല്ലായിരുന്നു. കൂടല്ലൂർ ഉണ്ടായിരുന്ന പഴയ വാസു ലോകമറിയുന്ന എഴുത്തുകാരനായതു പോലെ , വൈക്കത്തുള്ള ബഷീർ ഇക്ക പ്രതിഭാസം ആയി മാറിയത് പോലെ , ഖസാക്കിലെ രവിയെ സൃഷ്ടിച്ച വിജയനെന്ന ദൈവത്തെ പോലെ ...പോലെ.....
സ്വപ്നം എന്ന് വിളിക്കാവുന്ന എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അതിനെല്ലാം ഒരു ആമുഖമേ ഉണ്ടായിരുന്നുള്ളു അതാണിപ്പോ പറഞ്ഞത്. അവരെ പോലെ...
വാക്കുകളോളം ഭ്രമിപ്പിച്ചിട്ടുള്ളത്...ത്രസിപ്പിച്ചിട്ടുള്ളത് ...കൊതിപ്പിച്ചിട്ടുള്ളത്...ഒന്നുമില്ല ...ഒന്നുമേയില്ല...സൗഹ്രദവും സ്നേഹവും പോലും അത്രയ്ക്ക് ലഹരി ആയിട്ടില്ല എന്നതാണ് സത്യം.... വാക്കാണ് സത്യം എന്നുള്ളത് മൊയ്തീൻ കാഞ്ചനമാലയോട് പറഞ്ഞത് കേട്ട് കോരിത്തരിക്കും മുൻപ് ....ഒരുപാടു മുൻപ്...വാക്കുകൾ കൊണ്ട് കോരിത്തരിച്ച നിമിഷങ്ങളുണ്ട് . അത് സൃഷ്ടിച്ചവരോടുള്ള നിറഞ്ഞ ബഹുമാനവും...
അങ്ങനെ ആണ് മംഗലശ്ശേരി നീലകണ്ഠനെക്കാൾ ഭാനുമതിയെക്കാൾ എനിക്ക് അത് സൃഷ്ടിച്ച ആളോട് സ്നേഹം തോന്നുന്നത്...അങ്ങനെ ആണ് ചതിക്കാത്ത , ചതിയൻ ചന്തുവിനേക്കാൾ, സേതു മാധവനെക്കാൾ, ബാലൻ മാഷിനേക്കാൾ , മേലേടത്തു രാഘവൻ നായരെക്കാൾ , ആടുതോമയെക്കാൾ , അച്ചൂട്ടിയെക്കാൾ , മാത്തുകുട്ടിയേക്കാൾ ഒക്കെ സ്നേഹം അത് സൃഷ്ഠിച്ചവരോടാണ്. അതുണ്ട്.ആ പക്ഷപാതം എന്ന് മുതലോ മനസ്സിലുണ്ട്.
ദൃശ്യം എന്ന സിനിമയിൽ ഏറ്റവും കൂടുതൽ മനസ്സിൽ നിൽക്കുന്ന വാചകം " ബുദ്ധിയുള്ളവർക്ക് പത്രം വായിക്കേണ്ട " എന്നതാണ്...അത് കേട്ട നിമിഷം ഒരുപാടു കാര്യങ്ങൾ വാരി വരിയായി വന്നിട്ടുണ്ട്. അതിലൊന്ന് ഇതാണ്...നിങ്ങൾ ഖസാക്ക് വായിച്ചിട്ടുണ്ടെകിൽ ...വായിക്കേണ്ട രീതിയിൽ വായിച്ചിട്ടുണ്ടെങ്കിൽ , ലോകോത്തരമായ മറ്റൊന്നും വായിച്ചിട്ടില്ലെങ്കിലും, അതോർത്തു നിങ്ങൾ പശ്ചാത്തപിക്കേണ്ടതില്ല .
വാക്കുകൾ നിരത്തി വെച്ചുണ്ടാക്കുന്ന ഒരു പ്രപഞ്ചമുണ്ട്. അത് നിരത്തി വെച്ച് കളിയ്ക്കാൻ ഒരു തഞ്ചം വേണം അതുള്ളവൻ വാക്കിന്റെ ദേവതക്കു കാമുകനായിരിക്കും. അവളെന്തും കൊടുക്കും ....അങ്ങനെയൊരു കാമുകനാണ് ബാലചന്ദ്രൻ ..അതുകൊണ്ടാണ് എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ എന്ന് എഴുതി വെയ്ക്കാൻ കഴിഞ്ഞത്. അങ്ങനെ എത്രയോ പേർ ..പക്ഷെ ചിലരുണ്ട് ...ബാലചന്ദ്രനെ പോലെ ചിലർ ..അവരെ മറക്കണമെങ്കിൽ "ഞാൻ എന്നെത്തന്നെ മറക്കണം അല്ലെങ്കിൽ ഞാൻ മരിക്കണം.(ദീദി ദാമോദരൻ , ഗുൽമോഹർ)
Sunday, January 2, 2022
അമാവാസി
ലഹരി ആയിരുന്ന ചില കാര്യങ്ങളുണ്ട്....മരണം വരേയ്ക്കും ഒരിക്കലും നമ്മെ വിട്ടു പിരിയില്ല എന്ന് കരുതിയ ചിലത് . അതിലൊന്ന് ക്രിക്കറ്റ് ആയിരുന്നു. ഇന്ത്യാ ഓസ്ട്രേലിയ ടെസ്റ്റ് മൽസരത്തിന്റെ ഹൈലൈറ്റിസ് കാണുന്നതൊക്കെ സ്വാഭാവികമാണ്. പക്ഷെ ഫുൾ ടെസ്റ്റ് മത്സരം കാണാൻ തപസ്സിരുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോ .....ഇന്നലെ ഇന്ത്യ ക്കു മത്സരമുണ്ടോന്ന് പടച്ചോനറിയാം. അതാണ് അവസ്ഥ ... കാലം പോയ പോക്കിനു എൻ്റെ കയ്യിൽ നിന്നു നൈസ് ആയിട്ടു കൊണ്ട് പോയ ചിലതിൽ ഒന്ന്....മറ്റു ചിലതൊക്കെ ഓൺ ദി വേ ആണ്...എന്ന് പറഞ്ഞാൽ പടിയിറങ്ങി കൊണ്ടിരിക്കുകയാണ്...പുസ്തകങ്ങൾ ... പൂർണ്ണമായും പറയാൻ കഴിയില്ല എന്നാലും...ഫിക്ഷനിൽ ഉണ്ടുറങ്ങിയിരുന്ന കാലത്തു നിന്നും ഫിക്ഷനൊരു ക്ളീഷേ അല്ലെ മാഷെ എന്ന് തോന്നുന്ന അവസ്ഥ എത്തി...ഇതിനൊക്കെ ഹോർമോൺ ചേഞ്ച് ആണ് കാരണമെന്നാണ് ശാസ്ത്രം കൂടുതലും പറയുന്നത്...എന്നിരുന്നാലും അത് മാത്രമല്ല കാരണം എന്ന് തോന്നുന്നു ...ജീവിതം നല്ലതോ ചീത്തയോ , അല്ലെങ്കിൽ അതിന്റെ ആവശ്യകത മുതലായ സമ്പ്രദായ ചോദ്യങ്ങളിൽ ഒരു ഗുമ്മില്ലാഞ്ഞിട്ടാവണം ജീവിതത്തിന്റെ സാധ്യതകളിൽ ഗുമ്മുണ്ടൊന്നു മനസ്സ് അന്വേഷിക്കാൻ തുടങ്ങിയതെന്ന് തോന്നുന്നു. അതു കൊണ്ട് തന്നെ ജീവിതത്തിൽ ഉള്ള അത്ര ഫിക്ഷനൊന്നും ഒരു ക്ലാസിക്കിലും ഇല്ലെന്നുള്ള ബോധ്യം ഞാനറിയാതെ ഉള്ളിൽ വേരുറച്ചു എന്നു തോന്നുന്നു. അത് കൊണ്ട് തന്നെ ആണ് പല മോട്ടിവേഷണൽ ക്ലാസ്സ് / ഉപദേശ / മാർഗ്ഗ ദർശ പരിപാടി കേൾക്കുമ്പോളും " കരാട്ടെ ഒക്കെ കോമഡി അല്ലെ ചേട്ടാ " എന്ന ചോദ്യം മനസ്സിൽ വരുന്നത്. കാരണം അതിനൊക്കെ മുകളിലാണ് ജീവിതം. അതിന്റെ സമസ്യകൾ ...അതിന്റെ ആവലാതികൾ...അതിന്റെ നിറവ്.....അതിന്റെ അതിരുകൾ .....
ഇത്രയും ഇപ്പോൾ എഴുതാൻ കാരണം ബാലചന്ദ്രൻ ചുള്ളിക്കാട് ആണ്. മലയാളം മഹാകവി പട്ടം സൗകര്യപൂർവ്വം കൊടുക്കാതിരിക്കുന്ന മഹാകവിയാണ് അദ്ദേഹമെന്ന് പണ്ടെന്നോ "അമാവാസി" വായിച്ചപ്പോ തോന്നിയിട്ടുണ്ട്. അദ്ദേഹം ഏറ്റവും അടുത്ത കാലത്തു പറഞ്ഞ ഒരു വാചകം ഇങ്ങനെയാണ് : -
" നല്ല എഴുത്തുകാർ പൊളിറ്റിക്കലി കറക്റ്റ് ആണ്
പക്ഷെ ...
മഹത്തായ എഴുത്തുകാർ പൊളിറ്റിക്കലി കറക്റ്റ് അല്ല ;
അതിനെല്ലാം മുകളിലാണ് ജീവിതത്തിന്റെ വൈരുദ്ധ്യം അതിനെല്ലാം മുകളിലാണ് ജീവിതത്തിന്റെ വൈവിദ്ധ്യം "
കുറെ കാലങ്ങളായി എനിക്കുള്ളിൽ ഉണ്ടായിരുന്ന ...എനിക്കറിയാമായിരുന്ന ഒരു കാര്യം....എങ്ങനെ പറയണമെന്നെനിക്ക് വ്യക്തതയില്ലാത്ത എന്നാൽ ഉറപ്പുണ്ടായിരുന്ന ഒരു കാര്യം എത്ര ലളിതമായി അദ്ദേഹം പറഞ്ഞു ...ഗുരുക്കന്മാർക്ക് മാത്രം സാധിക്കുന്നതാണ് അത്.
വളരെ സത്യസന്ധമായി പറഞ്ഞാൽ ഗുരുക്കന്മാരായി കാണണമെന്ന് തോന്നിയിട്ടുള്ളവരെ മിക്കവരെയും ജീവിതത്തിൽ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല എന്ന് മാത്രമല്ല ഗുരുക്കന്മാരുടെ സ്ഥാനത്തു ജീവിതം വെച്ച് നീട്ടിയവരിൽ മിക്കവരിലും സാധാരണയിലും താഴ്ന്ന നിലവാരം മാത്രമുള്ള ഒരു ജീവനെ (ആത്മാവിനെ -soul ) മാത്രമേ കണ്ടിട്ടുള്ളു എന്നുള്ളത് വലിയ നഷ്ടമായാണ് എക്കാലവും തോന്നിക്കൊണ്ടിരിക്കുന്നത് ....
NOTE: "എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ
കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടി നടന്നത്....."
ഇത് കേട്ടിട്ടു കിട്ടുന്ന കിക്ക് ഒന്നും ഷിവാസ് അടിച്ചാൽ പോലും കിട്ടില്ലാന്നു വിശ്വസിക്കുന്ന യാഥാസ്ഥിതികൻ ആണ് ഞാനിന്നും.
Monday, November 22, 2021
അറിയുന്നത് ...
ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുള്ള ആവേശിച്ചിട്ടുള്ളതിൽ ഒന്ന് കോഴി മുട്ട അട വെച്ച് വിരിഞ്ഞു കുഞ്ഞുങ്ങൾ ഉണ്ടാകുന്ന ആ ഒരു അഡാർ പരിപാടിയുണ്ടല്ലോ അതാണ് . ജീവൻ പൊട്ടി വിരിഞ്ഞു വരുന്ന അത്രയും താല്പര്യം , അത്രയും കൗതുകം ,അത്രയും ആവേശം ഒന്നിനോടുമുണ്ടായിട്ടില്ല ആ കാലങ്ങളിൽ ( ജയ് ഹനുമാൻ സീരിയൽ കാണുന്നതും ക്രിക്കറ്റ് കളിക്കുന്നതുമായിരുന്നു മറ്റു രണ്ടു ഭ്രാന്തുകൾ ). മുട്ട അട വെക്കുന്ന ദിവസം മുതൽ കാത്തിരിപ്പ് തുടങ്ങുകയാണ് .ഇരുപത്തിയൊന്നാം ദിവസത്തേക്കുള്ള ആവേശ കൊടുമുടി കയറ്റം തുടങ്ങുകയാണ് . കലണ്ടറിൽ അടയാളമിട്ടു ദിവസങ്ങൾ തള്ളി നീക്കുകയാണ് പിന്നെ ...21 ആം ദിവസം ശനിയോ ഞായറോ ആകാൻ പ്രാർഥിക്കും ..സ്‌കൂളിൽ പോയാൽ മനസ്സ് മുഴുവൻ ഇത് തന്നെ ....വിരിയുന്ന അന്നെ ദിവസം ആ കുഞ്ഞുങ്ങളെ എടുത്ത് കയ്യിൽ ഒന്ന് വെക്കുമ്പോൾ കിട്ടുന്ന ആ ഒരിത് അതിനി ഒരിക്കലും കിട്ടുമെന്ന് തോന്നുന്നുമില്ല ...ശനിയും ഞായറും മുഴുവൻ സമയം കോഴി കുഞ്ഞു ഡ്യൂട്ടി ആണെനിക്കാ കാലങ്ങളിൽ ...എറിയൻ (പരുന്തു ) കുഞ്ഞുങ്ങളെ റാഞ്ചുമെന്നും അത് കൊണ്ട് ഒരു കണ്ണ് വേണമെന്നും അച്ഛമ്മ പറഞ്ഞു പോയി അതിന്റെ പേരിൽ കാണിക്കാൻ പരാക്രമമൊന്നും ബാക്കിയില്ല ...ഊണ് പോലും വേണ്ട ...( ചില തള്ള കോഴികളുടെ മുഖഭാവം അന്നെന്നോട് ചോദിച്ചു -ഡേയ് ഖടി , നീ ഓവറാക്കി ചളമാക്കുവോടെ ?) എന്റെ നിക്കർ പോക്കറ്റിൽ അരി അല്ലെങ്കിൽ ഗോതമ്പു സാദാ സമയം ഉണ്ടാകും അത് കൊണ്ട് തന്നെ അവർക്കു തീറ്റ തപ്പി പെറുക്കി കഷ്ടപ്പെടണ്ട കാര്യമേയില്ല .. എന്റെ വിചാരം ഞാൻ നോക്കുന്നത് കൊണ്ടാണ് എറിയാൻ വരാതെന്നായിരുന്നു പക്ഷെ എന്റെ കോൺഫിഡൻസ് തകർന്നു തരിപ്പണമായ ഒരു ദിവസം ഉണ്ടായിരുന്നു ..ഞാൻ അടുത്ത് നിൽക്കുന്ന സമയം തന്നെ തള്ള കോഴി ശബ്ദമുണ്ടാക്കുകയും ബാക്കി കോഴികൾ അതേറ്റു പിടിക്കുകയും ചെയ്തപ്പോ എനിക്ക് തോന്നി എന്തോ സംഭവം ഉണ്ടെന്നു ഞാൻ അച്ചമ്മേ എന്നെ കൂകി വിളിച്ചു ...അച്ഛമ്മ വന്നത് കയ്യിൽ ഒരു കണ്ണാടിയുമായാണ് എന്നോട് പറഞ്ഞു അത് വെയിലിൽ കാണിച്ചു ലൈറ്റ് റിഫ്ലെക്ട ചെയ്താൽ മതി എറിയൻ പോകുമെന്ന് ...സംഭവം കൊള്ളാം എന്നാലും ഒരു സംശയം ബാക്കി .ഞാൻ പോയി അച്ഛമ്മയോട് ചോദിച്ചു
"ഇത്രേം നേരം കുത്തിയിരുന്നിട്ടും എറിയൻ വന്നത് ഞാൻ കണ്ടില്ലല്ലോ അച്ചമ്മേ , പക്ഷെ ആ തള്ളക്കോഴി കൃത്യം കണ്ടു പിടിച്ചല്ലോ ?"
അച്ഛമ്മ പറഞ്ഞു " എന്നാ ഒക്കെ പറഞ്ഞാലും അത് മോന്റെ കുഞ്ഞുങ്ങൾ അല്ലല്ലോ ..അവരുടെ കുഞ്ഞുങ്ങൾ അല്ലെ ...അപ്പൊ അവർ കാണും ...കണ്ടേ പറ്റൂ "
ചിലതൊന്നും എത്ര ചികഞ്ഞു നോക്കിയാലും കണ്ടെന്നു വരില്ല ... അവയൊന്നും നമ്മുടേതായിരിക്കില്ല ..അല്ലെങ്കിൽ നമുക്കുള്ളതായിരിക്കില്ല എന്ന് പിന്നീടെന്നോ എനിക്ക് ബോധോദയം ഉണ്ടായി എന്ന് തോന്നുന്നു ...
-----------------------------------------------
ഭക്ഷണം കഴിക്കാൻ മേശ വാങ്ങിച്ചിട്ട് ടി വി യുടെ മുൻപിൽ പോയി ഇരുന്നും നിന്നും കിടന്നും കഴിക്കുന്നതിനെ കുറിച്ച് നാണിക്ക് ഒരു ഭീകര ക്ലാസ്സ് എടുത്തു "ഓരോ കാര്യത്തിനും അതിന്റേതായ ഉപയോഗമുണ്ട് അത് മനസ്സിലാക്കി വേണം ചെയ്യാൻ എന്നൊക്കെ ഘോരഘോരം പ്രസംഗിച്ചു ...പിറ്റേന്ന് രാവിലെ ഓഫീസിൽ പോകാനായി ഷർട്ട് ഇട്ട് കൊണ്ടിരിക്കുമ്പോൾ നാണി പ്രത്യക്ഷപ്പെട്ടു ..ചോദ്യം "ഷർട്ട് ന്റെ കൈയെന്തിനാ നമ്മൾ മടക്കി വെക്കുന്നത് ...ഞാൻ പറഞ്ഞു ഓ ചുമ്മാ ....വീണ്ടും ചോദ്യം "അല്ല എന്നാ പിന്നെ പപ്പ (മുത്തച്ഛൻ )ഇടും പോലത്തെ ഷർട്ട്(ഹാഫ് സ്ലീവ് ) ഇട്ടാ പോരെ അച്ഛാ .....ഞാൻ വെളുക്കെ ചിരിച്ചു ...ചിരിച്ചു ചിരിച്ചു അങ്ങില്ലാണ്ടായി
--------------------/----------------------------------------
Monday, October 25, 2021
Thursday, October 21, 2021
To my daughter
To my daughter,
Don't apologize when someone else bumps into you.
Don't say "sorry to be such a pain." You're not a pain. You're a person with thoughts and feelings who deserves respect.
Don't make up reasons as to why you can't go out with a guy you don't wanna go out with. You don't owe anyone an explanation. A simple "no thanks" should be acceptable.
Don't overthink what you eat in front of people. If you're hungry, eat, and eat what you want. If you want pizza, don't get a salad just because other people are around. Order the damn pizza.
Don't keep your hair long to make someone else happy.
Don't wear a dress if you don't want to.
Don't stay home because you don't have anyone to go out with. Take yourself out. Have experiences by yourself and for yourself.
Don't hold back your tears. Crying means you're feeling something that needs to get out. It's not a weakness. It's being human.
Don't smile because someone told you to.
Don't be afraid to laugh at your own jokes.
Don't say "yes" to be polite. Say "no" because it's your life.
Don't hide your opinions. Speak up and speak loudly. You should be heard.
Don't apologize for being who you are. Be brave and bold and beautiful. Be unapologetically you.
Credit: toni hammer
Monday, August 23, 2021
gender politics
വളരെ അടുപ്പമുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട് , എന്റെ അഭിപ്രായങ്ങൾ അവർക്ക് അഭിപ്രായ വത്യാസങ്ങളാകാതിരിക്കാൻ ...
അതുകൊണ്ടു മിക്കപ്പോളും മൂർച്ചയേറിയ പലതും ഞാൻ തൊണ്ടയിൽ ഒളിപ്പിക്കും , gender politics പോലെ , പൊളിറ്റിക്കൽ correctness പോലെ ...
അതിന്മേൽ ഞരമ്പ് മുറിഞ്ഞു പിടയാനുള്ളതല്ലെനിക്ക് ആ ബന്ധങ്ങൾ ...ആ ആളുകൾ ...അവരെനിക്ക് എല്ലാ പൊളിറ്റിക്സ് നും മുകളിൽ ആണ് ..അവരെക്കാൾ വലിയ correctness ഉം ഇല്ലെനിക്
വാൽ : Being ഓർഗാനിക്,...ജൈവികമായ ഒന്നായിരിക്കുന്നതിലും വലുതല്ല മറ്റൊന്നും എന്ന് തോന്നാറുണ്ട് ...അതിലുണ്ടാകും നമ്മുടെ എല്ലാ രാഷ്ട്രീയവും എല്ലാ ശരികളും ...പക്ഷെ അതിനൊരു ഭാഗ്യം വേണം എന്നു തോന്നുന്നു ...ആ ഭാഗ്യത്തിനെ ചിലപ്പോൾ അമ്മയെന്ന് വിളിക്കാം ...അച്ഛനെന്നു വിളിക്കാം ..നീ എന്നും വിളിക്കാം ചിലപ്പോൾ പാരമ്പര്യത്തിന്റെ വിത്തുകൾ പേറുന്ന ജീനുകളും ആകാം ...ഇതൊന്നും അല്ലാതെയുമാകാം