Saturday, November 7, 2009

onnuullaaaaaaaaa

പ്രിയപ്പെട്ട ഡിസംബര്‍,,, നിന്നോട് പറയാന്‍ പരിഭവ കണക്കുകളെ എന്‍റെ കയ്യിലുള്ളു .....ഇവിടെ ഈ മുംബൈ മഹാനഗരം എന്നെ വീര്‍പ്പു മുട്ടിക്കുന്നു .....സത്യമായും ....നീ വരുന്നു എന്നത് ഇവിടാരും ഓര്‍മ്മിക്കുന്നു പോലുമില്ല ഞാനൊഴിച്ച്‌....
                                               കടലിനെ ഒളിപ്പിക്കുന്ന പുസ്തകതാളുകള്‍ ഉണ്ട് ....തിരമാലകളെ എണ്ണുന്ന കണക്കു പുസ്തകവും ഉണ്ട്...... പക്ഷെ മനസ്സില്‍ അലയടിക്കുന്നതൊക്കെയും   അകലങ്ങളെ കുറിച്ചാണ്...അകലങ്ങള്‍.... അകലങ്ങളിലെവിടെയോ ഡിസംബറിനെ കാതോര്‍ക്കുന്ന ,,,, വഴി കണ്ണ്   നട്ടിരിക്കുന്ന  നാളുകള്‍.... എവിടെ വച്ചോ നഷ്ട്ടപ്പെട്ട മഹാ അത്ഭുതങ്ങള്‍... അകലങ്ങളെ തിരിച്ചു പിടിക്കാന്‍ സിധന്ദങ്ങള്‍ ഇല്ല..... കൂട്ടിയാലും കിഷിച്ചാലും നഷ്ട്ടങ്ങളുടെ കണക്കാണ്.. മനസ്സിന്‍റെ താളില്‍ ...


ഡിസംബര്‍- നീ നിന്‍റെ   തണുത്ത രാവുകളില്‍ തന്ന  xmas ആഖോഷങ്ങളുടെ മായകാഴ്ചകള്‍ ...ഒക്കെയും ഓര്‍മ്മകളായി എന്നോ എന്നെ വിട്ടു പിരിഞ്ഞു.... എങ്ങിലും മനസ്സിന്‍റെ ക്ലാവ് പിടിക്കാത്ത ഓര്‍മ്മയുടെ കൊച്ചു കൂടാരത്തില്‍ എന്നോടൊപ്പം ആ സുന്ദര നിമിഴങ്ങള്‍ എന്നും...എന്നെന്നും...

ഒരു കാര്യം പറയാനാ ഇത്രയും വളച്ച് ചുറ്റിയെ,,,,, ഡിസംബര്‍ മാസവും പ്രവിത്തനം പള്ളിയും. ആ സ്കൂളും എല്ലാം എല്ലാം ഒരിക്കലും ഒരിക്കലും മറക്കാനാവില്ല..ഡിസംബറിന്റെ എല്ലാ സൗന്ദര്യവും ഞാന്‍ അന്ന്...അന്ന്..കണ്ടിരുന്നു...............എല്ലാം അന്നായിരുന്നു...അതെ അന്ന്....

No comments:

Post a Comment